തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണിയുണ്ടെന്നു തോന്നും.!! മുല്ലപ്പൂ ചൂടി കസവും മുണ്ടുടുത്ത് ഗുരുവായൂരപ്പനെ കാണാനെത്തി നവ്യ നായർ.!! Navya Nair at Guruvayoor Temple

മലയാള സിനിമാ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണല്ലോ നവ്യ നായർ. അഭിനയ ലോകത്ത് എത്തിയ ശേഷം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരം പിന്നീട് സിനിമാ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു.

മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സമയത്ത് സന്തോഷ് മേനോനുമായുള്ള വിവാഹശേഷം താരം അഭിനയത്തിൽ നിന്നും വിട്ടു നിന്നുകൊണ്ട് സ്വകാര്യജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു. തുടർന്ന് വർഷങ്ങളുടെ ഇടവേളക്ക് ശേഷം വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുത്തി എന്ന സിനിമയിലൂടെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച തിരിച്ചുവരവ് നടത്താനും നവ്യക്ക് സാധിച്ചിരുന്നു.

തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു തിരിച്ചുവരവിനെ ആരാധകർ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം പലപ്പോഴും തന്റെ സിനിമാ വിശേഷങ്ങൾക്കപ്പുറം കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. മാത്രമല്ല തന്റെ സ്റ്റൈലിഷ് ലുക്കിലും ട്രഡീഷണൽ കോസ്റ്റ്യൂമുകളിലുമുള്ള ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പലപ്പോഴും താരം തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കസവ് നിറത്തിലുള്ള സെറ്റ് സാരിയും മുല്ലപ്പൂവുമെല്ലാം ധരിച്ചുകൊണ്ട് അതിസുന്ദരിയായി ഗുരുവായൂർ ക്ഷേത്ര സന്ദർശത്തിനായി എത്തിയ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഈ ഒരു ചിത്രത്തോടൊപ്പം തന്നെ താരം പങ്കുവച്ച അടിക്കുറിപ്പും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. “എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രം നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.

Comments are closed.