നിങ്ങൾക്ക് ഉറപ്പായും ഇത് ഇഷ്ട്ടപെടും.!! ഈ ഒരു ടിപ്പ് മതി ഇനി നിങ്ങളുടെ വീട് വെണ്ണക്കല്ല് പോലെ തിളങ്ങാൻ.!! Natural Home Cleaning Solution
എല്ലാ വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും ഇഷ്ടപ്പെടുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അടുക്കളയിലും മുറികളിലും ഒക്കെ അനായാസം ഈ ഒരു ടിപ്പ് ഉപയോഗിച്ച് നമുക്ക് അഴുക്ക് നിഷ്പ്രയാസം നീക്കി കളയുവാൻ സാധിക്കും. ഉരച്ചുകഴുകാൻ സാധിക്കാത്ത ഇടത്ത് പോലും ഉപയോഗിക്കാൻ കഴിയുന്ന ഒരു ടിപ്പാണ് ഇത്. അതിനായി ആദ്യം തന്നെ അത്യാവശ്യം കുറച്ച് ചീമപുളിയാണ്. ഇത് ചെറിയ പീസുകൾ ആയി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം.
അതിനുശേഷം അല്പം ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. കല്ലുപ്പായിരിക്കും പൊടിയുപ്പിനേക്കാൾ ഏറ്റവും ഉത്തമം. ഇനി കുറച്ച് വെള്ളം ഒഴിച്ച് ഇത് നന്നായി ഒന്ന് അരച്ചെടുക്കാവുന്നതാണ്. അതിനുശേഷം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അഴുക്ക് പിടിച്ച പാത്രങ്ങളിലും കട്ടിങ് ബോർഡുകളിലും കബോർഡുകളിലും ഒക്കെ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. പത്തോ പതിനഞ്ച് മിനിറ്റ് ഇതൊന്ന്
ഉണങ്ങാൻ വെച്ചശേഷം ഒരു സ്ക്രബ്ബറോ സ്റ്റീലോ ഉപയോഗിച്ച് നന്നായി ചുരണ്ടി കഴുകുക. വളരെ നാളായ അഴുക്കാണ് എങ്കിൽ അത് പോകാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഇത് നന്നായി അമർത്തി കഴിയേണ്ടി വരും. കഴുകിയശേഷം ഒരു തുണി ഉപയോഗിച്ച് ഒന്ന് തുടച്ചു മാറ്റി നോക്കാവുന്നതാണ്. നിങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുന്ന ഫലം.
ഒരിക്കലും പോകില്ല എന്ന് കരുതിയ അഴുക്കും കറുപ്പും ഒക്കെ വളരെ പെട്ടെന്ന് നീങ്ങി നിങ്ങളുടെ പാത്രവും കട്ടിംഗ് ബോർഡും കബോർഡും ഒക്കെ തിളങ്ങുന്നതായി കാണാൻ കഴിയും.വാഷ് ബൈസാനിൽ മറ്റും ഉള്ള അഴുക്ക് കളയാൻ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അപ്പോൾ ഈ ഒരു മിശ്രിതം ഉപയോഗിച്ച് അഴുക്ക് നമുക്ക് നന്നായി നീക്കം ചെയ്യാം.Video credit : Mom’s Foodie World-Malayalam
Comments are closed.