ഹെന്ന കൊണ്ട് ബ്രൗണാകാതെ കട്ടകറുപ്പിൽ മുടി ഡൈ ചെയ്യാം.!! എത്ര ഹെയർ ഡൈകൾ പരീക്ഷിച്ചിട്ടും ശരിയാകുന്നില്ലേ; ഇതാണ് അവസാന മാർഗം.!! Natural herbal hair dye for black hair

Natural herbal hair dye for black hair : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നരകൾ കണ്ടു തുടങ്ങുന്നത് ഇന്ന് മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ എത്ര നരച്ച മുടിയും നല്ല രീതിയിൽ കറുപ്പിച്ചെടുക്കാനായി

ഹെന്ന തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെന്ന തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് ടേബിൾ സ്പൂൺ അളവിൽ മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, തേയില വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ തേയിലയും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക.

ഈയൊരു കൂട്ട് നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച നെല്ലിക്കയുടെ പൊടിയും, മൈലാഞ്ചിയുടെ പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികൾ ചൂടിൽ കിടന്ന് ഇളം ബ്രൗൺ നിറമാകുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം തയ്യാറാക്കിവെച്ച തേയില വെള്ളം കുറേശ്ശെയായി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കുക.

കുറച്ച് ലൂസ് ആയ രീതിയിൽ ആണ് ഹെന്ന കലക്കി എടുക്കേണ്ടത്. ഒരു രാത്രി മുഴുവൻ ഈ ഒരു കൂട്ട് ചീനച്ചട്ടിയിൽ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ശേഷം മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് മുടി നന്നായി കഴുകാവുന്നതാണ്. മുടി കഴുകുമ്പോൾ ഒരു കാരണവശാലും ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World

Comments are closed.