ഹെയർ സ്പാ ചെയ്യാൻ ഇനി ബ്യൂട്ടി പാർലറിൽ പോകേണ്ട; 2000 രൂപയുടെ ഹെയർ സ്പാ വെറും 45 രൂപക്ക് വീട്ടിൽ ചെയ്യാം.!! Natural Hair Spa at home

Natural Hair Spa at home : മുടിയുടെ അഴക് വർദ്ധിപ്പിക്കാനായി ഹെയർ സ്പാ ചെയ്യുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. അതിനായി ബ്യൂട്ടിപാർലറിൽ പോയി ഒരു വലിയ തുക ചിലവഴിക്കേണ്ടി വരാറുമുണ്ട്. എന്നാൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു നല്ല ഹെയർ സ്പാ എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ സ്പാ മുടിയിൽ അപ്ലൈ ചെയ്യുന്നതിന് മുൻപായി തലയുടെ സ്കാൽപിൽ ഉപയോഗിക്കുന്ന എണ്ണ ഏതാണോ അത് ഇളം ചൂടാക്കി തേച്ച് നല്ലതുപോലെ പിടിപ്പിച്ച് വയ്ക്കേണ്ടതുണ്ട്. അതിനു ശേഷം കട്ടിയുള്ള ഒരു ടർക്കിയെടുത്ത് ഇളം ചൂടുവെള്ളത്തിൽ പിഴിഞ്ഞ് തലയിൽ സ്റ്റീം ചെയ്യാനായി വെക്കണം. കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും ഇത്തരത്തിൽ മുടി സ്റ്റീം ചെയ്ത് നൽകേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ തല ഡ്രൈ ആയി തോന്നുമ്പോഴാണ്

അടുത്തതായി സ്റ്റീം ചെയ്യാൻ ടർക്കി വെള്ളത്തിൽ മുക്കി ഉപയോഗിക്കേണ്ടത് ഈയൊരു പ്രോസസിന് ശേഷം മുടി തണുത്ത വെള്ളത്തിൽ രണ്ടു തവണയെങ്കിലും കഴുകി ഉണക്കണം. മുടി ഉണങ്ങി കഴിഞ്ഞാൽ ആണ് ഹെയർ പാക്ക് ഇടേണ്ടത്. ഹെയർ പാക്ക് തയ്യാറാക്കാനായി രണ്ട് മുട്ട, തൈര്, ഒരു നാരങ്ങയുടെ നീര്, തലയിൽ ഉപയോഗിക്കുന്ന എണ്ണ, വിറ്റാമിൻ ഇ ഗുളികകൾ എന്നിവ ആവശ്യമാണ്. മുട്ടയുടെ മണം ഇഷ്ടമില്ലാത്തവർക്ക് മഞ്ഞ ഒഴിവാക്കി വെള്ള മാത്രം ഉപയോഗിക്കാവുന്നതാണ്.

അതുപോലെ ഡ്രൈ ഹെയർ ഉള്ളവർക്കും ഈയൊരു രീതി തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. എടുത്തു വച്ച എല്ലാ സാധനങ്ങളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒഴുകുന്ന രൂപത്തിൽ കറക്കി എടുക്കണം. അതിനുശേഷം ഈ ഒരു ഹെയർ പാക്ക് മുടിയുടെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചു പിടിപ്പിച്ച് വല്ലാതെ ഡ്രൈ ആകുന്നതിനു മുൻപ് കഴുകി കളയണം. അതിനുശേഷം മുടി ഉണങ്ങി കഴിഞ്ഞാൽ ഹെയർ സെറം കൂടി ഉപയോഗിക്കുമ്പോൾ നല്ല തിളക്കം ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : AjiTalks

Comments are closed.