ഈ ചെടി ഇനി പറിച്ചു കളയല്ലേ.!! എത്ര നരച്ച മുടിയും ഒറ്റയൂസിൽ മിനിറ്റുകൾക്കുള്ളിൽ കട്ടകറുപ്പാകും; ഇനി ഡൈ ചെയ്യേണ്ട.!! Natural Hair dye using Thumba plant
Natural Hair dye using Thumba plant : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ് തലമുടിയിലുണ്ടാകുന്ന നര. അകാല നര മിക്ക ആളുകളുടെയും പ്രധാന വില്ലൻ തന്നെയാണ്. ഇത് പരിഹരിക്കുന്നതിനായി തികച്ചും നാച്ചുറലായ രീതിയിലുള്ള ഒരു ഹെയർ ഡൈ പരിചയപ്പെടാം. അതുപോലെ തന്നെ നമ്മുടെ വീട്ടിലും പാടത്തും പറമ്പിലുമെല്ലാം
വളരെയേറെ കാണപ്പെടുന്ന ഒരു ഔഷധച്ചെടിയുടെ ഗുണങ്ങളും അത് ഏതൊക്കെ രോഗങ്ങൾക്കായി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും നോക്കാം. നമ്മൾ നേരിടുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും നല്ലൊരു മരുന്നായ ഇത് തുമ്പച്ചെടിയാണ്. തുമ്പച്ചെടിയുടെ വേര് മുതൽ പൂവ് വരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. നേത്ര സംബന്ധമായ രോഗങ്ങൾക്ക് ഇത് നല്ലൊരു മരുന്നാണ്. കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ, അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവക്കൊക്കെ തുമ്പച്ചെടിയിട്ട വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം
കണ്ണ് കഴുകിയാൽ അതിന് പെട്ടെന്ന് ശമനമുണ്ടാകും. അതുപോലെ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവക്ക് തുമ്പയിലയും തുളസിയിലയും ഇട്ട് തിളപ്പിച്ച് ആവി പിടിച്ചാൽ പെട്ടെന്ന് തന്നെ മാറ്റം കാണാം. കൂടാതെ മൈഗ്രൈൻ പോലെയുള്ള തലവേദനക്കും ഇത് നല്ലൊരു മരുന്നാണ്. തൂമ്പച്ചെടി സമൂലം വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ സ്ത്രീകൾക്ക് പ്രസവ ശേഷമുണ്ടാകുന്ന അണുബാധ തടയാൻ വളരെ നല്ലതാണ്. അതുപോലെ ശരീര ഭാഗങ്ങളിൽ ചൊറിഞ്ഞ് തടിക്കുകയോ മുറിവ് പറ്റുകയോ ചെയ്താൽ ആ ഭാഗത്ത് തുമ്പയുടെ നീര് പുരട്ടിയാൽ പെട്ടെന്ന് മാറി കിട്ടും തുടങ്ങി ഒട്ടേറെ ഗുണങ്ങൾ തുമ്പച്ചെടിക്കുണ്ട്.
ഈ ചെടി നര മാറ്റാനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി തൂമ്പച്ചെടി തണ്ടോട് കൂടെ പൊട്ടിച്ചെടുത്ത് നന്നായി കഴുകിയെടുക്കുക. ശേഷം ഇതിന്റെ ഇല പൂവോട് കൂടെ നുള്ളിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ചിടുക. ശേഷം ഇതിലേക്ക് രണ്ട് ചെറിയ കഷണം പച്ച കർപ്പൂരം ചേർത്ത് കൊടുക്കുക. അലർജി പ്രശ്നങ്ങൾ വരാതിരിക്കാനാണ് ഇത് ചേർക്കുന്നത്. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക. തുമ്പച്ചെടി കൊണ്ടുള്ള വ്യത്യസ്ഥമായ ഹെയർ ഡൈ നിങ്ങളും പരീക്ഷിച്ച് നോക്കൂ… Video Credit : SajuS TastelanD
Comments are closed.