ഇനി ഡൈ വേണ്ടേ വേണ്ട.!! ഒറ്റ മിനിറ്റിൽ നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം; ഒറ്റ ദിവസംകൊണ്ട് റിസൾട്ട് ഒരു സവാള മതി.!! Natural Hair dye using Onion

Natural Hair dye using Onion : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും,

ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും നല്ല കറുപ്പ് നിറത്തിൽ തിളക്കത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണിത്.

ഹെയർ നല്ലപോലെ വളരാൻ സഹായിക്കുന്ന നമ്മുടെ വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് സവാള. വെറുതെ അരച്ച് മുടിയിൽ തേച്ച് കൊടുക്കുകയാണെങ്കിലും വളരെ നല്ലതാണ്. ആദ്യമായി നമ്മൾ കുറച്ച് സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും എടുക്കണം. ഇവ രണ്ടിൽ ഏതെങ്കിലും ഒന്നുപയോഗിച്ചും ഈ ഡൈ തയ്യാറാക്കാം. നല്ലപോലെ ഉണക്കിയ തൊലി വേണം ഉപയോഗിക്കാൻ. ഇവ രണ്ടും അടി കട്ടിയുള്ള ഒരു പഴയ പാനിലേക്കിട്ട് നല്ല കറുത്ത നിറമാവുന്നത് വരെ വറുത്തെടുക്കാം. നന്നായി കറുത്ത് വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം. ശേഷം മിക്സിയിലിട്ട് ഇത് നന്നായൊന്ന് പൊടിച്ചെടുക്കാം. ഇത് കൂടിയ അളവിൽ എടുത്തില്ലെങ്കിൽ പൊടിഞ്ഞ് കിട്ടാൻ പ്രയാസമായിരിക്കും.

അത്കൊണ്ട് പൊടിച്ച് വായു കടക്കാത്ത അടച്ചുറപ്പുള്ള കണ്ടയ്നറിൽ സൂക്ഷിച്ച് വച്ചാൽ മതിയാവും. ശേഷം പൊടിച്ചെടുത്ത ഉള്ളിപ്പൊടി ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ഒരു സ്പൂൺ നെല്ലിക്കാ പൗഡർ ചേർത്ത് കൊടുക്കാം. മുടി വളരുന്നതിനും തലയ്ക്ക് നല്ല തണുപ്പ് ലഭിക്കുന്നതിനും ഇത് സഹായിക്കും. ശേഷം ഒരു സ്പൂൺ മൈലാഞ്ചിപ്പൊടിയും ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ഈ പൊടിയെല്ലാം വെളിച്ചെണ്ണയിൽ നല്ലപോലെ ചേരുന്നത് വരെ നന്നായി മിക്സ് ചെയ്തെടുക്കുക. നല്ല കറുത്ത നിറത്തിലുള്ള ഈ ഹെയർ പാക്കിന് അങ്ങനെ പ്രത്യേകിച്ച് അസ്വസ്ഥതയുള്ള മണമൊന്നുമില്ല. നമ്മുടെ തലയിൽ തേച്ച് കൊടുക്കാൻ പാകത്തിനുള്ള പരുവത്തിൽ ഇത്‌ ഉണ്ടാക്കിയെടുക്കാം. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സവാള ഉപയോഗിച്ച് കൊണ്ടുള്ള ഈ ഓർഗാനിക് ഹെയർ ഡൈ നിങ്ങളും തയ്യാറാക്കി നോക്കൂ… Video Credit : Akkus Tips & vlogs

Comments are closed.