Natural hair colour at home : പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മുടി നരയ്ക്കുന്നത് മാത്രമല്ല താരൻ,മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. നര പോലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവായിരിക്കും ഉണ്ടാവുക.
എന്നാൽ തുടർച്ചയായ ഇത്തരം കെമിക്കൽ അടങ്ങിയ സാധനങ്ങളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ബീറ്റ്റൂട്ട് തോല് കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്തത്.
തേയിലയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളം, അഞ്ച് ഗ്രാമ്പൂ, ഒരുപിടി മുരിങ്ങയില, ഒരുപിടി കറിവേപ്പില, മൈലാഞ്ചി പൊടി, നീലയമരിയുടെ പൊടി, ഒരു മുട്ട ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വെള്ളം തിളപ്പിക്കാനായി വെച്ച് അതിലേക്ക് പൊടികൾ ചേർത്ത് നല്ലതുപോലെ തിളച്ചു വരുമ്പോൾ എടുത്തുവച്ച ഇലകളും ഗ്രാമ്പൂവും കൂടി ഇട്ടു കൊടുക്കുക. ഈയൊരു കൂട്ട് നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കാം. അതിനുശേഷം അരിഞ്ഞുവെച്ച ബീറ്റ്റൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കട്ടിയുള്ള ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് മൈലാഞ്ചി പൊടിയും, നീലയമരിയുടെ പൊടിയും അരച്ചുവെച്ച ബീറ്റ്റൂട്ട് പേസ്റ്റും ഇട്ട് നല്ലതുപോലെ ഇളക്കുക.
ശേഷം തയ്യാറാക്കി വെച്ച കട്ടൻചായയുടെ കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. കട്ടയെല്ലാം പോയി മൈലാഞ്ചി പൊടി പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് എപ്പോഴും ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് മുകൾഭാഗം കവർ ചെയ്തു കൊടുക്കുക. ഒരു ദിവസം ഇങ്ങനെ വെച്ചതിനുശേഷം മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്. ശേഷം ഹെയർ പാക്കിന്റെ കൂട്ട് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് പച്ചവെള്ളം ഉപയോഗിച്ച് നല്ലതുപോലെ മുടി കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈയൊരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് വഴി മുടിയുടെ വളർച്ച കൂടുകയും, നരച്ച മുടിയുടെ നിറം മാറി തുടങ്ങുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural hair colour at home Video Credit : Devus Creatio
Natural hair colour at home
Black or Brown Hair
- Henna and Indigo:
Mix 100g henna powder with warm water and 2 tbsp lemon juice. Rest overnight, apply for 1–2 hours. Rinse, then repeat with indigo powder for deep black or brown.
Coffee:
Brew strong coffee, let cool. Pour through hair and leave 1 hour. Rinse with apple cider vinegar for deeper brown shade.
Red, Burgundy, or Auburn Shades
- Henna:
Use 100g henna mixed with warm water and a bit of lemon juice or apple cider vinegar. Apply paste for 1–2 hours and rinse—gives vibrant red or auburn colour.
Beetroot or Hibiscus:
Boil chopped beetroot or hibiscus petals; strain and cool. Rinse hair with juice and leave for 1 hour before rinsing for reddish undertones.
Blonde and Highlights
- Chamomile/Lemon:
Mix strong chamomile tea with lemon juice, spray onto hair, spend time in sun. Repeat weekly for lighter, sun-kissed tones.
Grey Hair Coverage
- Curry Leaves and Oil:
Boil curry leaves in coconut oil, cool, apply regularly to restore dark pigment and prevent greying.
Application & Tips
- Always apply natural dyes to clean hair.
- Use gloves, cover shoulders, and do a strand test before full application.
- Leave the mixture for 1–2 hours for deeper colour.
- Rinse thoroughly, avoid shampoo for the first 48 hours to let colour set.