എത്ര പൂക്കാത്ത ചെടിയും പൂത്തുലയാൻ ഈയൊരു മരുന്ന് മാത്രം മതി.!! Natural Fertilizer Making Malayalam

Natural Fertilizer Making Malayalam: വീടുകളിൽ ജൈവ പച്ചക്കറി തോട്ടവും, ഒരു പൂന്തോട്ടവും വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. അതിനായി നഴ്സറികളിൽ പോയി ഉയർന്ന വില കൊടുത്ത് ചെടികൾ വാങ്ങി വീട്ടിൽ കൊണ്ടു വന്ന് പിടിപ്പിക്കാറുണ്ടെങ്കിലും അവ മിക്കപ്പോഴും ആവശ്യത്തിന് പൂക്കാത്തതും കായ്ക്കാത്തതും ആയിരിക്കും നേരിടേണ്ടി വരാറുള്ള പ്രശ്നം. എന്നാൽ ഈ പ്രശ്നത്തിന് എങ്ങിനെ പരിഹാരം കണ്ടെത്താം എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ശ്രദ്ധിക്കേണ്ടത്, ഏത് വളം മണ്ണിൽ പ്രയോഗിക്കുന്നതിന്

മുൻപും മണ്ണിന്റെ പുളിപ്പ് കളഞ്ഞില്ലെങ്കിൽ അത് ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. അതുപോലെ ചെടി വളരാൻ ആവശ്യമായ വെള്ളവും വെളിച്ചവും കൃത്യമായി നൽകേണ്ടതുണ്ട്. വ്യത്യസ്ത രീതിയിൽ ചെടി പൂത്തുലയാനാവശ്യമായ വളം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി പാല് ശർക്കര, ഗോമൂത്രം ശർക്കര, തൈര് ശർക്കര എന്നിവയുടെ മിശ്രിതങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. മണ്ണിന്റെ പി എച്ച് ബാലൻസ് ചെയ്യുന്നതിനായി ഡോളോമൈറ്റ് അല്ലെങ്കിൽ കക്ക ഉപയോഗിക്കാവുന്നതാണ്.

മോര് ഉപയോഗിച്ചാണ് വളം തയ്യാറാക്കുന്നത് എങ്കിൽ ഒരു ലിറ്റർ മോര് ആദ്യം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു വലിയ ഉണ്ട ശർക്കര ഇട്ടു കൊടുക്കണം. ഇത് 24 മണിക്കൂർ വച്ചതിനു ശേഷം വേണം ചെടികൾക്ക് ഒഴിച്ചു കൊടുക്കാൻ.ഇത് നേരിട്ട് ഉപയോഗിക്കാതെ വെള്ളത്തിലേക്ക് കൂടി മിക്സ് ചെയ്ത് ചെടികൾക്ക് മേൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഏകദേശം ഒരു ലിറ്റർ മോര് ഉപയോഗിച്ച് 12 ചെടികൾക്ക് വരെ ഇതേ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

ഇതേ രീതിയിൽ തന്നെ മോരിന് പകരം ഗോമൂത്രത്തിൽ ശർക്കര ചേർത്തും വളം തയ്യാറാക്കി ചെടികൾക്ക് സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ പാലിൽ ശർക്കരയിട്ടും ഈ രീതിയിൽ വളപ്രയോഗം നടത്താനായി സാധിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഏത് പൂക്കാത്ത ചെടിയും പൂക്കുകയും കായ്‌ക്കുകയും ചെയ്യും എന്ന് മാത്രമല്ല കെമിക്കലുകൾ ഇല്ലാത്ത വളം ഉപയോഗിച്ച് ചെടി നല്ലതു പോലെ വളർത്തിയെടുക്കാനും സാധിക്കും.വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.