ദേശീയ അവാർഡ് നിറവിൽ ജന്മദിനാഘോഷവുമായി സൂര്യ.!! ആഘോഷം കെങ്കേമമാക്കി ആരാധകർ.!! National Award Winner Surya Birthday

തമിഴ് സിനിമാ ലോകത്തെ “നടിപ്പിൻ നായകൻ” എന്ന വിശേഷണമുള്ള ഇതിഹാസ താരമാണല്ലോ സൂര്യ. “നേർക്കു നേർ” തമിഴ് ആക്ഷൻ ത്രില്ലർ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ ഒരു ഇതിഹാസം തന്നെ രചിക്കുകയായിരുന്നു. മാത്രമല്ല തന്റെ അഭിനയത്തിലൂടെയും നിലപാടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയതാരമായി മാറാനും സൂര്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സാധിച്ചിരുന്നു.

മുൻനിര നായകന്മാർ ഏറെയുള്ള തമിഴ് സിനിമ ലോകത്ത് തന്റെ അഭിനയ ശൈലിയിലൂടെ വലിയൊരു ആരാധക വൃന്ദത്തെ തന്നെയായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. മികച്ച അഭിനയത്തിന് മൂന്ന് സ്റ്റേറ്റ് അവാർഡുകൾ അടക്കം നേടിയ താരം ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തിന്റെ അഭിമാന താരകമായി മാറിയിരിക്കുകയാണ്. 68 ആം ദേശീയ ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമ ആസ്വാദകരുടെ പ്രതീക്ഷ തെറ്റാതെ തന്നെ അവ “മാരാർ” എന്ന കഥാപാത്രത്തിലൂടെ സൂര്യ സ്വന്തമാക്കുകയായിരുന്നു.

സൂരറൈ പോട്ര എന്ന സിനിമയിലൂടെ സിമ്പ്ലിഫൈ ഡെക്കാൻ എയർലൈൻസ് സ്ഥാപകനായ ജി ഗോപിനാഥന്റെ ജീവിത കഥയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ഈയൊരു സിനിമയിലെ മാരാർ എന്ന സൂര്യ കഥാപാത്രം സിനിമ കണ്ടിറങ്ങിയവരിൽ വലിയൊരു സ്വാധീനം തന്നെയായിരുന്നു ചെലുത്തിയിരുന്നത്. ഈയൊരു ദേശീയ അവാർഡ് നേട്ടത്തിന്റെ പിറ്റേ ദിവസമാണ് സൂര്യയുടെ ജന്മദിനം എന്നതിനാൽ

ആരാധകരുടെ സന്തോഷവും ആഘോഷവും ഇരട്ടിയായിരിക്കുകയാണ്. ഒരു നടന് കിട്ടാവുന്നതിൽ ഏറ്റവും നല്ല പിറന്നാൾ സമ്മാനമാണ് സൂര്യക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. മാത്രമല്ല 47 ആം ജന്മദിനം ആഘോഷിക്കുന്ന തങ്ങളുടെ പ്രിയ താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് എത്തുന്നത്. അതിനാൽ തന്നെ ഈയൊരു ജന്മദിനാഘോഷം പതിവിലും കൂടുതൽ ആഘോഷമാക്കാൻ ഇരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Comments are closed.