നൻപകൽ നേരത്ത് മയക്കം ഇനി ഉടൻ ആരാധകർക്ക് മുന്നിൽ..!! മമ്മുട്ടി ലിജോ ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തുവിട്ടു; ആകാംഷയോടെ ആരാധകർ…| Nanpakal Nerathu Mayakkam Official Trailer Goes Out Malayalam

Nanpakal Nerathu Mayakkam Official Trailer Goes Out Malayalam: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മമ്മുട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.ട്രെയിലറിൽ കാണിച്ചിരിക്കുന്നത് തമിഴ് സംസാരിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തുന്ന മലയാളികളായ ഒരു നാടക സംഘത്തെയും, അവിടെ നിന്ന് വണ്ടി എടുത്ത് കൊണ്ട് പോകുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയുമാണ്. ഈ ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായതായി റിപ്പോർട്ട്‌ വന്നിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് നൽകിയത്.

എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.മമ്മൂട്ടി കമ്പനി ചിത്രം തീയറ്ററിൽ എത്താൻ കുറച്ച് നാൾ കൂടി കാത്തിരിക്കണമെന്ന് അറിയിച്ചിരുന്നു. നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയോടൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ്. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം.ഈ ചിത്രം ആദ്യം കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനം നടത്തിയതിന് ശേഷം

പിന്നീട് തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. തുടർന്ന് ഐഎഫ്എഫ്‌കെയിൽ ചിത്രം പ്രദർശിപ്പിക്കുകയും ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിൽ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസവും പ്രദർശിപ്പിച്ചിരുന്നു.നിരവധി പേരാണ് മമ്മൂട്ടി എൽജെപി ചിത്രം കാണുന്നതിനായി തിയറ്ററുകളിൽ തടിച്ച് കൂടിയത്. പ്രദർശനം നടത്തുന്ന തിയറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു കാണപ്പെട്ടത്.

എസ് ഹരീഷിന്റെ തിരക്കഥയിലും സംഭാഷണത്തിലുമാണ് ചിത്രം ഒരുക്കിയത്.തമിഴ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം പഴനി കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയോടൊപ്പം രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. മമ്മൂട്ടിയുടെ വലിയ ശ്രദ്ധ നേടിയ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വർ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Rate this post

Comments are closed.