“ചക്കരേ, എന്റെ നൻപന് ഒരായിരം ജന്മദിനാശംസകൾ” മൗനരാഗത്തിലെ കിരണിന് കല്യാണിയുടെ ജന്മദിനസമ്മാനം 😍😍 ജന്മദിനത്തിൽ നലീഫ് പറഞ്ഞത് കേട്ടോ.!!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ടെലിവിഷൻ പരമ്പരയാണ് മൗനരാഗം. സീരിയലിൽ നായകവേഷത്തിലെത്തുന്നത് നടൻ നലീഫ് ജിയയാണ്. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി കിരൺ എന്ന തൻറെ കഥാപാത്രത്തെ പ്രേക്ഷകഹൃദയങ്ങളിലേക്കെത്തിക്കാൻ നലീഫിന് വളരെപ്പെട്ടെന്ന് തന്നെ സാധിച്ചിരുന്നു. സീരിയലിൽ അഭിനയിച്ചുതുടങ്ങിയ സമയത്ത് വളരെ കഷ്ടപ്പെട്ട് മലയാളം സംസാരിച്ചിരുന്ന നലീഫ്


വളരെപ്പെട്ടെന്ന് തന്നെ മലയാളം ഈസിയായി കൈകാര്യം ചെയ്യാൻ തുടങ്ങി. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. വളരെ ക്യൂട്ടായ നായകൻ എന്ന ഇമേജാണ് സീരിയൽ പ്രേക്ഷകർക്കിടയിൽ നലീഫിനുള്ളത്. താരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻ ഗ്രൂപ്പുകൾ ഉണ്ട്. ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്തിന്റെ തിരക്കിലാണ് നലീഫ്. ഇന്നലെ സീരിയൽ സെറ്റിൽ ജന്മദിനമാഘോഷിച്ചതിന്റെ വീഡിയോ താരം പങ്കിട്ടിരുന്നു. ഇപ്പോൾ ഒട്ടേറെ സഹതാരങ്ങളാണ് നലീഫിന്

ജന്മദിനമാശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. മൗനരാഗം പരമ്പരയിൽ നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപത്രത്തിന്റെ സഹോദരിയായി വേഷമിടുന്ന ശ്രിശ്വേത മഹാലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ നലീഫുമായിട്ടുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. “ചില ബന്ധങ്ങൾ അങ്ങനെയാണ്. അത് വളരെ ശക്തവും അത്ഭുതകരവുമായിരിക്കും. എല്ലാത്തിനുമൊടുവിൽ അത്തരം ബന്ധങ്ങൾക്ക് നൽകാവുന്ന നിർവചനം സൗഹൃദം എന്നത്

മാത്രമാണ്. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ” ഇങ്ങനെയാണ് ശ്രിശ്വേത കുറിച്ചത്. “പ്രിയപ്പെട്ട നൻപനു, ചക്കരേ ഒരായിരം ജന്മദിനാശംസകൾ” ഇങ്ങനെയായിരുന്നു മൗനരാഗത്തിലെ നലീഫിന്റെ നായിക ഐശ്വര്യ റംസായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ജന്മദിനത്തിൽ നലീഫ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് താൻ പ്രായം കൊണ്ടുവലുതാകുകയല്ല, സ്വയം കൂടുതൽ മെച്ചപ്പെടുകയാണ് എന്നാണ്. മലയാളികൾ ഏറെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന നലീഫിന് ഇരുപത്തഞ്ച് വയസ്സാണ് ഇന്ന് തികഞ്ഞത്. നലീഫും ഐശ്വര്യയും ഒന്നിച്ചുള്ള ഇൻസ്റ്റാഗ്രാം റീലുകൾ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Comments are closed.