നാഗവല്ലിയുടെ സ്വന്തം രാമനാഥൻ ഇവിടെയുണ്ട്..!! Nagavali dancing patner, Dr.sreedhar sreeram

1993 ൽ മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ്‌ ഏവർഗ്രീൻ സിനിമയായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാലും സുരേഷ്‌ഗോപിയും ശോഭനയും എല്ലാം തർത്തഭിനയിച്ച സിനിമയിൽ ആർക്കും മറക്കാൻ കഴിയാത്ത മറ്റൊരു കഥാപാത്രം കൂടി ഉണ്ട്. നാഗവല്ലിയോടൊപ്പം ഒരു മുറൈ വന്ത് പാർത്തായ ഗാനത്തിൽ ചുവടുവച്ച രാമനാഥൻ. ഒറ്റ കഥാപാത്രം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ

കുടിയേറിയ താരമാണ്. ഡോക്ടർ ശ്രീധർ ശ്രീരാമായിരുന്നു രാമനാഥനായി എത്തിയത്. ഇറങ്ങിയിട്ട് 30 വർഷത്തിനടുത്തയെങ്കിലും ഇന്നും ഏറെ പേർ കാണുന്നതും ചർച്ച ചെയ്യുന്നതുമാണ് മണിച്ചിത്രത്താഴും അതിലെ കഥാപാത്രങ്ങളും. ഇതിനോടകം 65 സിനിമയിൽ അഭിനയിച്ച ശ്രീധർ ശ്രീമിന്റെ ആദ്യ മലയാള സിനിമയായിരുന്നു മണിച്ചിത്രത്താഴ്. അവൻ അനന്തപത്മനാഭൻ എന്നൊരു സിനിമയിൽ കൂടി ശ്രീധർ ശ്രീരാം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി സിനിമകളിൽ അടക്കം അഭിനയിച്ച ശ്രീധറിന് ‘സന്ത സിശുനാട ഷെരീഫാ’ എന്ന കന്നഡ ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിനു ശേഷം മലയാള സിനിമാ പ്രേക്ഷർ സ്വന്തം രാമനാഥനെ ഒരുപാട് അന്വേഷിച്ചെങ്കിലും ശ്രീധർ നൃത്ത രംഗത്ത് സജീവമാവുകയായിരുന്നു. തമിഴ് സിനിമകളിൽ ശോഭനയോടൊപ്പം മുന്നേ അഭിനയിച്ചത് കൊണ്ടുതന്നെ മണിച്ചിത്രത്താഴിലേക്കുള്ള രാമനാഥന്റെ

കഥാപാത്രത്തെ പറ്റി ഫാസിൽ പറഞ്ഞപ്പോൾ ശോഭനയാണ് ശ്രീധർ ശ്രീറാമിനെ നിർദ്ദേശിച്ചതും.സിനിമയിൽ തിരക്കുകളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അത്രയും പ്രിയപ്പെട്ട നൃത്തത്തിന്റെ വഴിയേ നാമനാഥൻ നടന്നുപോയത്. മലയാളിൽ എന്നും നെഞ്ചേറ്റുന്ന രാമനാഥൻ ഇപ്പോൾ ബാംഗ്ലൂരിലെ ജെ പി നഗറിലെ റിതംബര എന്ന മലയാളതനിമ തുളുമ്പുന്ന സ്വന്തം വീട്ടിൽ താമസിച്ച് ബാംഗ്ലൂരിൽ തന്നെ 100 ൽ അധികം കുട്ടികൾ പഠിക്കുന്ന ഖേച്ചര എന്ന് പേരായ നൃത്ത വിദ്യാലയം നടത്തിവരികയാണ്.

Comments are closed.