അച്ഛനോളം വളർന്ന പൊന്നോമനകൾ.!! അതിസുന്ദരികളായ നാദിര്ഷയുടെ രണ്ടു പെണ്മക്കൾ സ്വരമാധുര്യമുള്ള ഗായികമാർ; നാദിർഷ ഇന്നും ചെറുപ്പം തന്നെ…| Nadirshah Daughters Images Goes Viral Malayalam
Nadirshah Daughters Images Goes Viral Malayalam: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നാദിർഷ. അഭിനയത്തിന് പുറമേ നല്ലൊരു മിമിക്രി കലാകാരനും നല്ലൊരു സംവിധായകൻ കൂടിയാണ് നാദിർഷ. താരത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയ ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളുമുണ്ട് അതുകൊണ്ടുതന്നെ നാദിർഷയോടുള്ള ഇഷ്ടം എപ്പോഴും ആരാധകർ പങ്കുവയ്ക്കാറുണ്ട്. നാദിർഷയെ പോലെ തന്നെ നാദിർഷായുടെ മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും സോഷ്യൽ മീഡിയയിൽ സജീവമാണ്. നമിതയുടെയും മീനാക്ഷിയുടെയും ഒറ്റ സുഹൃത്തുക്കളാണ് ഇവർ ഇരുവരും.
ഇവർ രണ്ടുപേരെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. നാദൃഷയെ പോലെ തന്നെ രണ്ടുപേരും മികച്ച ഗായകരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇവരുടെ പുത്തൻ ചിത്രമാണ്. നമിതയുടെ കട ഉദ്ഘാടനത്തിന് ശേഷം എടുത്ത ആയിഷയുടെയും ഖദീജയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നു. സ്വരമാധുരിയുള്ള ശബ്ദമാണ് നാദിർഷായുടെ ഖദീജയും ആയിഷയ്ക്കും എന്ന് മലയാളികൾ എപ്പോഴും പറയാറുണ്ട്. നാദിക്ക് ചെറുപ്പത്തിൽ സംസാരിക്കുമ്പോൾ

വിക്കുണ്ടായിരുന്നു എന്നും എന്നാൽ പാട്ടുപാടുമ്പോൾ അതില്ല എന്നും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഒരുകാലത്ത് സ്റ്റേജ് ഷോകളുടെ സ്ഥിരസാന്നിധ്യം ആയിരുന്നു നാദിർഷ. ഇപ്പോൾതന്നെ മൂത്തമകളെയും ഇളയമകളെയും സംഗീതത്തിന്റെ ലോകത്തേക്ക് കൊണ്ടുവരികയാണ് നടൻ നാദിർഷ. തന്റെ മൂത്ത മകളെ സംഗീത ലോകത്തേക്ക് എത്തിച്ച നാദിർഷ അവളോടൊപ്പം സംഗീത പരിപാടിയിൽ ഒരുമിച്ച് പാടുകയും ചെയ്ത സന്തോഷം നാദിർഷ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചിരുന്നു. ‘ എന്റെ മകൾ ആയിഷ ജീവിതത്തിൽ
ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാട്ടുപാടിയപ്പോൾ” എന്ന ക്യാപ്ഷൻ നൽകിയാണ് നാദിർഷ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. പാടുന്നതിനിടയിൽ മകളെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം കൊടുക്കുകയും ചെയ്ത ചിത്രം ശ്രദ്ധ നേടി. ചിത്രങ്ങൾ വൈറലായതുകൊണ്ട് നിരവധി ആരാധകരാണ് ആശംസകളും ആയി എത്തിയത്. “നാദിർഷ ഇപ്പോഴാണ് നമ്മുടെ ഹൃദയം കുളിർക്കുന്നത്, ഇക്കയുടെ കഴിവ് മോൾക്കും ഉണ്ടാകുമല്ലോ ” എന്നിങ്ങനെയാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
Comments are closed.