മാങ്ങയും പയറും ഉണ്ടോ? ചിന്തിക്കാൻ പറ്റാത്ത രുചിയിൽ ഒരു കറി.!! Nadan Mango and payaru Curry Malayalam

Nadan Mango and payaru Curry Malayalam : വന്‍പയര്‍ ചില്ലറക്കാരനല്ല,പ്രോട്ടീൻ കലവറയാണ്. കിഡ്‌നി ബീന്‍സ് എന്ന് അറിയപ്പെടുന്ന ഇതിലാകട്ടെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. വന്‍പയര്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൂടെക്കൂട്ടിയിട്ടുള്ള പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് പല ജീവിത ശൈലീ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിന് മികച്ചതാണ്. ദിവസവും

വൻപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികളിൽ ഓർമ്മശക്തി, ഏകാഗ്രത ഇവ മെച്ചപ്പെടുത്താൻ വൻപയർ വളരെ നല്ലതാണ്. വൻപയർ വച്ച് രുചികരമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാം. നിങ്ങളുടെ അടുക്കളയിൽ 1 മാങ്ങയും അൽപ്പം വൻപയറും ഉണ്ടോ? നമുക്ക് അടിപൊളി രുചിയിൽ ഒരു കറി ഉണ്ടാക്കാം. ഒരു കപ്പ് പയർ രണ്ട് കപ്പ് വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക.

Nadan Mango and payaru Curry Malayalam

മൺചട്ടിയിൽ ഉണ്ടാക്കിയെടുത്താൽ സ്വാദ് കൂടും. ശേഷം ഒരു പച്ചമാങ്ങയും അൽപ്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ഒന്ന് കൂടെ വേവിച്ചെടുക്കുക. പച്ചമാങ്ങ ചേർക്കുന്നത് നമ്മുടെ കറിക്ക് ഒരു നാടൻ രുചി നൽകും. മാങ്ങാ കറികൾ കേരളത്തിന്റെ സ്വന്തം ആണല്ലോ. ഇനി ഒരു കപ്പ് തേങ്ങ അൽപ്പം

വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത്‌ വേവിച്ചു വച്ച കൂട്ടിൽ ചേർത്ത് കൊടുക്കുക. ശേഷം അൽപ്പം വെള്ളം കൂടെ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഇനിയാണ് എല്ലാ കറികളുടെയും രുചിയും മണവും കൂട്ടുന്ന അവസാന സ്റ്റെപ് വറുവ് ഇടാനുള്ളത്. വെളിച്ചെണ്ണ തന്നെ വേണം വറുത്ത്‌ ഒഴിക്കാൻ. എങ്കിലേ നല്ല നാടൻ രുചി കിട്ടൂ. ഈ സ്പെഷ്യൽ പയർമാങ്ങാ കറിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക video credit : Prathap’s Food T V

5/5 - (1 vote)

Comments are closed.