പൂച്ചകൊല്ലി വറുത്തു കഴിച്ചിട്ടുണ്ടോ?? നിങ്ങളുടെ നാട്ടിൽ എന്താ ഈ വിഭവത്തിന് പേര് 👌🏻😍😋 Nadan Fish Fry

പൂച്ചകൊല്ലി വറുത്തു കഴിച്ചിട്ടുണ്ടോ?? നിങ്ങളുടെ നാട്ടിൽ എന്താ ഈ വിഭവത്തിന് പേര് 👌🏻😍😋.പൂച്ച കൊല്ലി വറുത്തു കഴിച്ചിട്ടുണ്ടോ, കേൾക്കുമ്പോൾ തന്നെ വല്ലാതെ തോന്നുന്നുണ്ടാവും അല്ലേ, പേര് പോലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ഫിഷ് ഫ്രൈ ആണ് പൂച്ചകൊല്ലി, കേട്ട് പേടിക്കുകയും വേണ്ട വളരെ രുചികരമായ ഒരു മീൻ വിഭവമാണിത്.

പല നാടുകളിൽ പല പേരിലാണ് ഈ മീൻ അറിയപ്പെടുന്നത് തൃശൂർ ഭാഗങ്ങളിൽ ആണ് പൂച്ചക്കൊല്ലി എന്ന് അറിയപ്പെടുന്നത്. എന്നാൽ എറണാകുളം ഭാഗത്ത് ഈ മീനിന് നന്ദൻ എന്നാണ് അറിയപ്പെടുന്നത്, വളരെ രുചികരവും ആണ്. ഈ മീൻ വറുക്കാനും, കറി വയ്ക്കാനും ഒക്കെ വളരെ നല്ലതാണ്. ചോറിന്റെ കൂടെ പൂച്ചക്കൊല്ലി വറുത്തത് കൂടെയുണ്ടെങ്കിൽ ഊണ് കഴിക്കാൻ മറ്റൊന്നിന്റെയും ആവശ്യമില്ല.

തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒന്നാണ് ഫിഷ് ഫ്രൈ. അതും ഈ രീതിയിലാണ് പൂച്ചകൊല്ലി തയ്യാറാക്കുന്നതെങ്കിൽ വളരെ രുചികരമാണ് , മീന് ആദ്യം നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക, അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, കുറച്ച് എണ്ണ എന്നിവ ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് മീനിലേക്ക് ചേർത്തുകൊടുക്കുക.

ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് വറുത്ത്, അതിനു മുകളിലേക്ക് മീനും വെച്ച് വീണ്ടും നന്നായിട്ട് വറുത്തെടുക്കുക വളരെ രുചികരമായ ഒന്നാണ് പൂച്ച കൊല്ലി.തയ്യാറാക്കുന്ന വിധം വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്. video credit:Sruthi’s Cookery

Comments are closed.