ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? ലോ ബഡ്ജറ്റിൽ നാലുകെട്ട് മോഡലിൽ ഒരു മനോഹരമായ വീട്.!!

“ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? ലോ ബഡ്ജറ്റിൽ നാലുകെട്ട് മോഡലിൽ ഒരു മനോഹരമായ വീട്.” വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ


ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. അത്തരത്തിൽ ട്രഡീഷണൽ രീതിയിൽ

നിർമിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ പരിചയപ്പെടാം. മനോഹരമായ സിറ്ഔട്ട് കടന്നു ചെല്ലുന്നത് ഡ്രോയിങ് ഹാളിലേക്കാണ്. ഈ ഹാളിൽ ആണ് ടീവി അറേഞ്ച് ചെയ്തിരിക്കുന്നത്. കുറച്ചു നീളത്തിലുള്ള ഒരു ഡൈനിങ്ങ് ഹാൾ അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ ഡൈനിങ്ങ് ഹാളിൽ തന്നെയാണ് സ്റ്റെയർ അറേഞ്ച് ചെയ്തിട്ടുള്ളത്. രണ്ടു ബെഡ്‌റൂമുകളാണ് താഴെ ഉള്ളത്. രണ്ടു ബെഡ്‌റൂമുകളിലും ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

മനോഹരമായ ഒരു അടുക്കളക്കൊപ്പം ഒരു വർക്ക് ഏരിയ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുകയില്ലാത്ത അടുപ്പ് താല്പര്യമെങ്കിൽ സെറ്റ് ചെയ്യാവുന്നതാണ്. മുകളിലെ നിലയിൽ ഒരു ബെഡ്‌റൂമും അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലിവിങ് ഹാളും മനോഹരമായ ഒരു ബാൽക്കണിയും കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗം ഓപ്പൺ ടെറസ് ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : mallu designer

Comments are closed.