തൻ്റെ കുഞ്ഞു മാലാഖക്കായുള്ള കാത്തിരിപ്പിലാണ് മൈഥലിയും കുടുംബവും; വളക്കാപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം.!! Mythili And Her Family Waiting For Baby Malayalam

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്തിന്റെ ചിത്രത്തിലൂടെയാണ് നടി മൈഥിലി മലയാള സിനിമ പ്രേക്ഷകരുടെ മുൻപിലേക്ക് വരുന്നത്. അതിനു ശേഷം മുപ്പത്തിയഞ്ചോളാം സിനിമകൾ അഭിനയിച്ച നടി മലയാളികൾക്ക് സുപരിചിതമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയവും പ്രാധാന്യവുമുള്ള ദിവസമായ തിരുവോണ നാളിനാണ് നടി ഗർഭിണി ആണെന്ന വിശേഷം തന്റെ ആരാധകരോട് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ശേഷം നടിയുടെ കുടുബവും ആരാധകരും കുഞ്ഞിന്റെ വരവിനായി കാത്തിരിപ്പാണ്.

വളക്കാപ്പിന്റെ ചിത്രം ഇപ്പോൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ വളരെ സുന്ദരിയും സന്തോഷവതിയുമായ നടിയെയും കൂടെ ആഘോഷിക്കുന്ന കുടുംബത്തെയും കാണാം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് നടിയുടെ യഥാർത്ഥ നാമം. ഈ കഴിഞ്ഞ ഏപ്രിൽ 28ന് ഗുരുവായൂരിൽ വച്ച് നടന്ന വളരെ സ്വകാര്യമായ ചടങ്ങിലായാണ് നടി മൈഥിലിയും ആർക്കിട്ടക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.

വളക്കാപ്പിന് വേണ്ടി നടിയെ ഒരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ആയ ഉണ്ണിയാണ്. നടിയുടെ വിവാഹത്തിനും നടിയെ അണിയിച്ചൊരുക്കിയത് ഉണ്ണിയാണ്. വളക്കാപ്പ് എന്നത് തമിഴ് നാട്ടിലും തെലുങ്കനായിലും ഗർഭിണിയായ സ്ത്രീകൾക്ക് വേണ്ടി ഒരുക്കുന്ന ബേബി ഷവറിന് സമാനമായ ഒരു ട്രെഡിഷണൽ ആഘോഷമാണ്. ഗർഭിണിയായ സ്ത്രീകൾക്കും ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടിയും സുഖ പ്രസവത്തിനും വേണ്ടിയുമാണ് വളക്കാപ്പ് ആഘോഷിക്കുന്നത്.

ഇപ്പോൾ കേരളത്തിലും ഇത് ആഘോഷിക്കുന്നവരുണ്ട്. ഏഴാം മാസത്തിൽ അല്ലെങ്കിൽ അതിന് ശേഷമാണ് വളക്കാപ്പ് ആഘോഷിക്കുന്നത്. ഗോഡ്സ് ഓൺ കൺട്രി, സാൾട്ട് ൻ പെപ്പെർ, ചട്ടമ്പി, മേരാ നാം ഷാജി, വില്ലാളി വീരൻ എന്നിവ മൈഥിലിയുടെ ശ്രേദ്ധേയമായ സിനിമകളിൽ ചിലതാണ്. മാറ്റിനീ എന്ന ചിത്രത്തിൽ പ്ലേ ബാക്ക് സിങ്ങിങ്ങും ചെയ്തിട്ടുണ്ട്. അയലത്തെ വീട്ടിലെ എന്ന് തുടങ്ങുന്ന സോങ് റിലീസ് ആയത് 2012 ലാണെങ്കിലും ഇന്നും ഈ പാട്ടിന് ആരാധകർ ഏറെയാണ്.

Comments are closed.