ഈ ചെടിയുടെ പേര് അറിയാമോ? ദശപുഷ്പങ്ങളിലെ പ്രഥമ സ്ഥാനം ഉള്ള ഈ ഔഷധസസ്യത്തിൻറെ ഗുണങ്ങൾ അറിഞ്ഞാൽ.!! Muyal cheviyan plant

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു. ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല.

അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് മുയൽച്ചെവിയൻ. മുയൽ ചെവിയോട് സാദൃശ്യമുള്ള ഇലകളായതിനാൽ ആവാം ഇവക്കു ഈ പേര് വന്നത് തന്നെ… മുയൽച്ചെവിയൻ എന്ന ഈ സസ്യം സമൂലമായി ആണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ദശപുഷ്പങ്ങളിൽ പ്രധാനി തന്നെയാണ് ഈ സസ്യവും. തലവേദനയ്ക്കുള്ള മികച്ച ഒരു പച്ചമരുന്നാണ് ഇത്. തൊണ്ട സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഉത്തമം.

നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഈ സസ്യം ഉപയോഗിക്കാറുണ്ട്. പനി മൂലമുള്ള ശരീരവേദനക്കു ശമനം ലഭിക്കുന്നതിന് മുയൽച്ചെവിയൻ സമൂലം എടുത്തശേഷം വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ മതി. വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും എല്ലാം ഇവ ഏറെ മികച്ചതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Hanif Poongudi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.