ബുദ്ധിശക്തിയും ആരോഗ്യവും വർധിപ്പിക്കുവാൻ ഒരു ആയുർവേദ ഔഷധം.. തീർച്ചയായും അറിഞ്ഞിരിക്കണം മുത്തിളിന്റെ ഗുണങ്ങൾ.!! Muthil Plant health benefits Malayalam

Muthil Plant health benefits Malayalam : യാധൊരു പാർശ്വ ഫലങ്ങളും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ നമ്മൾ അത് തിരിച്ചറിയുന്നില്ല. അനാവശ്യ സസ്യങ്ങൾ എന്ന രീതിയിൽ എല്ലാം പറിച്ചെറിയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. ഇതിനുള്ള പ്രധാന കാരണം ഇന്നത്തെ തലമുറയുടെ സസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ തന്നെ. ഒരുകാലത്ത് നമ്മുടെ ആരോഗ്യം നിലനിർത്തിയിരുന്നത് ഇത്തരത്തിലുള്ള സസ്യങ്ങളാണ് എന്നത്

ഓർക്കേണ്ട കാര്യമാണ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. മുത്തിൾ എന്ന ചെടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.? അല്ലെങ്കിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.? ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണിത്. കരിമുത്തിൾ, കരിന്തക്കാളി, കുടങ്ങൽ, കുടകൻ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍, കരബ്രഹ്മി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ആയുര്‍വ്വേദത്തില്‍

മുത്താണ് മുത്തിള്‍ എന്നാണ് പറയാറുള്ളത്. നിലത്ത് പറ്റി പടർന്ന് വളരുന്ന മുത്തിളിന്റെ ഇലക്ക് തലച്ചോറിന്റെയോ വൃക്കയുടെയോ ആകൃതിയാണ് ഉള്ളത്. മുത്തിളിന്റെ വേര്‌, തണ്ട്, ഇല എന്നിവയെല്ലാം ഔഷധയോഗ്യമാണ്. നാഡികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് മുത്തിൾ. ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാൻ മുത്തിൾ നല്ലതാണ്. ഓർമശക്തിക്ക് ബ്രഹ്മിയോളം തന്നെ കഴിവുണ്ട് മുത്തിളിന്. മുത്തിൾ

ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Krishi Lokam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.