ഈ ചെടിയുടെ പേര് അറിയാമോ? ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ ആയുര്‍വേദം.!!

നമ്മുടെ തൊടിയിലേക്കിറങ്ങിയാൽ ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിട്ടുള്ള സസ്യങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. പലപ്പോഴും അറിവില്ലായ്മ മൂലം പറിച്ചു കളയുന്ന സസ്യങ്ങൾ പലതും ഒരുകാലത്ത് നമ്മുടെ പൂർവികർ ഔഷധത്തിനായി ഉപയോഗിച്ചിരുന്നത് ആയിരിക്കും. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന


നിലംപറ്റി വളരുന്ന ഒരു സസ്യമാണ് മുത്തിൾ. ഈ സസ്യങ്ങൾ കൂടുതലായി കാണപ്പെടുന്നത് നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ ചതുപ്പു പ്രദേശങ്ങളിലോ ആണ്. മുത്തിൾ രണ്ടു തരത്തിലുള്ളവ ഉണ്ട്. കരി മുത്തിള്‍, വെളുത്ത മുത്തിള്‍ എന്നിവ. ത്വക്ക് രോഗങ്ങൾക്കും നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ മാറുന്നതിനും മുത്തിൾ ഉപയോഗിക്കുന്നു. ഓർമശക്തി വർധിപ്പിക്കുന്നതിന് ബ്രഹ്മിയോളം തന്നെ കഴിവ് ഉള്ള സസ്യമാണ് മുത്തിൾ.

ഈ ചെടിയുടെ ഇലകൾ കിഡ്നിയുടെ ഷെയ്പ്പിൽ ആണ് കാണപ്പെടുന്നത്. മുത്തിൾ എന്ന ഈ ചെടിയുടെ തണ്ട്, ഇല, വേര്‌ എന്നീ ഭാഗങ്ങളാണ് ഔഷധത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകൾ വെറുതെ ചവച്ചരച്ചു കഴിക്കുന്നത് പോലും ഗുണം ചെയ്യും. ഹൃദയാരോഗ്യമേകുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ഇവയ്ക്കുള്ള പങ്ക് വളരെ നല്ലതാണ്. ഇവയുടെ ഉപയോഗം മുടിയുടെ വളർച്ചക്ക് വളരെയധികം സഹായിക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Krishi Lokam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.