സ്‌ഫടികം റി-റിലീസിന്, പൊളിറ്റിക്കൽ കറക്ടനെസ്സ്കാരോട് റെസ്ററ് എടുക്കുവാൻ മുരളി ഗോപി…| Murali Gopi About Spadikam Movie Re Release Malayalam

Murali Gopi About Spadikam Movie Re Release Malayalam: മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ്‌ ചിത്രമാണ് സ്‌ഫടികം. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ് . ഇപ്പോളിതാ സ്‌ഫടികം റിമാസ്റ്റർ ചെയ്ത് 4 കെ റെസൊല്യൂഷനിൽ പുറത്തിറങ്ങുകയാണ് .അടുത്ത വർഷം ഫെബ്രുവരി ഒൻപതിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ റീ- റിലീസ് പ്രഖ്യാപിച്ച വേളയിൽ, ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോഡക്ഷൻ സീൻ പങ്ക് വെച്ച് കൊണ്ട്

മുരളി ഗോപി പങ്ക് വെച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മലയാള സിനിമാ സ്‌ക്രീനിൽ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏറ്റവും ഓർഗാനിക്കും, ഡൈനാമിക്കും ആയ ആക്ഷൻ സീനാണ് ഇത്- എന്നാണ് അദ്ദേഹം കുറിച്ചത്. അവിടെ ലഭ്യമായ വസ്തുക്കൾ മുഴുവൻ ഉപയോഗിച്ച് കൊണ്ട്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശാരീരികമായി ഒഴുക്കുള്ള ആക്ഷൻ ഹീറോകളിൽ ഒരാളെയാണ്

സംവിധായകൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ക്ലാസിക് താളത്തിൽ വികസിക്കുന്ന ഈ ആക്ഷൻ സീൻ ഇപ്പോഴും സ്റ്റൈലിഷും ആകർഷകവുമാണ് എന്നും മുരളിഗോപി കുറിച്ചു. ഒരു സിനിമ ഇറങ്ങുമ്പോൾ തന്നെ അതിലെ പൊളിറ്റിക്കൽ കറക്ടനസിന്റെ വാല് പിടിച്ചു വരുന്ന ആളുകളോട് ഒരു “ടീ ബ്രേക്ക് ” എടുക്കുവാനും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നു.. മുരളി ഗോപിയുടെ പോസ്റ്റിനു മറുപടിയായി നന്ദി പറഞ്ഞുകൊണ്ട് സംവിധായൻ

ഭദ്രൻ ഇങ്ങനെ കുറിച്ചു “ഈ വിലയിരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം വ്യാപതിയുണ്ട് വല്ലപ്പോഴുമേ ഇത്രേം ആഴത്തിലുള്ള ചില എഴുത്തുകൾ എന്റെ ശ്രദ്ധയിൽ പെടാറുള്ളു… അതിന്റെ അർത്ഥം ആരും എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളിയുടെ വാക്കുകളുടെ ശക്തി. ഏത് സർവകലാശാലയിൽ നിന്നുമാണ് ഇത്രേം കരുത്തുള്ള പ്രയോഗങ്ങൾ കരസ്തമാക്കിയത്?! വളരെ സ്നേഹത്തോടെ ഭദ്രൻ.

Rate this post

Comments are closed.