ഈ പഴത്തിൻറെ പേര് അറിയാമോ? ഇങ്ങനെയൊരു പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ.!!

നമ്മുടെ നാട്ടിൽ ധാരാളം ഔഷധസസ്യങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ ഇവയെകുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ പലപ്പോഴും അവ പറിച്ചു കളയുന്നതിനുള്ള സാധ്യത കൂട്ടുന്നു. അത്തരത്തിൽ പോഷകഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് മുള്ളാത്ത. മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത എന്നിങ്ങനെ പല നാട്ടിൽ വ്യത്യസ്തമായ പേരുകളിൽ ഇവ അറിയപ്പെടുന്നു.

ധാരാളം ഔഷധഗുണങ്ങൾ ഈ സസ്യത്തിനുണ്ട്. അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണ് എന്ന് വിദഗ്ദർ പറയുന്നു. ഇവയുടെ ഇലയ്ക്കും തടിക്കും അര്ബുദകോശങ്ങളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട് എന്ന് പല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. മധുരവും പുളിയും കലർന്ന രുചിയാണ് ഈ പഴത്തിനുള്ളത്.

മുള്ളൻ പഴത്തിൽ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ കറി വെക്കുന്നതിനും അനുയോജ്യമാണ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന ഒരു സസ്യമാണ് ഇവ എങ്കിലും ഇപ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഈ സസ്യം കൃഷി ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കുവാൻ സാധിക്കുന്ന ഒന്നാണിത്. വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമുള്ളു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.