ഈ പഴത്തിൻറെ പേരറിയാമോ? ഇങ്ങനെയൊരു പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ.!!

മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത എന്നിങ്ങനെ പല ദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഒരു പഴമാണ് മുള്ളാത്ത, അല്ലെങ്കിൽ മുള്ളൻ പഴം എന്ന പേരിൽ അറിയപ്പെടുന്നത്. പേരുപോലെ തന്നെ ഇവയുടെ പുറംഭാഗം മുള്ളുപോലെയാണ്. ഉൾഭാഗം ഭക്ഷ്യയോഗ്യവുമാണ്. പച്ചനിറത്തിലുള്ള ഈ പഴം പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറവും ആകുന്നു.

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം കൂടിയാണ് മുള്ളാത്ത. ഇവയുടെ കായ്ക്കുള്ളിലായി കറുത്ത നിറത്തിൽ അനേകം വിത്തുകളും കാണുവാൻ സാധിക്കും. മധുരവും ചെറിയ പുളിയും കലർന്ന രുചിയാണ് ഈ ഫലത്തിനുള്ളത്. മാത്രവുമല്ല ഇതിൽ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. മുള്ളാത്തയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന തുടങ്ങിയ അസുഖങ്ങളെ ലഘൂകരിക്കുവാൻ ഈ പഴങ്ങളെ ഉപയോഗിക്കാവുന്നതാണ്. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് മുള്ളൻ ചക്ക. ഈ പഴത്തിന്റെ മറ്റു പേരുകൾ അറിയാവുന്നവർ കമന്റ് ചെയ്യൂ..

ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ നിങ്ങളുടെ അറിവുകൾ പങ്കുവെക്കുവാൻ മറക്കല്ലേ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.