ഷുഗർ കുറയ്ക്കാനും, വെയ്റ്റ് കുറയ്ക്കാനും, കുട്ടികൾക്കു കൊടുക്കുമ്പോഴും റാഗി ഇങ്ങനെ കൊടുത്തു നോക്കൂ.!! Mulappicha Ragi Malayalam

Mulappicha Ragi Malayalam : അത്യധികം പോഷകങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് പഞ്ഞിപുല്ല് അഥവാ റാഗി. ഷുഗർ കുറയ്ക്കാൻ ശ്രമിക്കുന്നവരുടെയും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെയും ഒക്കെ ഇഷ്ട ഭക്ഷണം. ഗർഭിണികളായ സ്ത്രീകൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും നൽകുന്ന ഒന്നാണ് ഇത്.

ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ തന്നെയാണ് കാരണം. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു പ്രാതൽ വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ്‌ റാഗി എടുത്ത് നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുത്തിട്ട് 12 മണിക്കൂർ കുതിർക്കുക. ഒരു വലിയ അരിപ്പയിൽ കോട്ടൺ തുണി നനച്ചിട്ടതിന് ശേഷം അതിലേക്ക് ഈ കുതിർത്ത റാഗി ഇടാവുന്നതാണ്.

ഇങ്ങനെ രണ്ട് ദിവസത്തേക്ക് മാറ്റി വച്ചിട്ട് ഇടയ്ക്ക് വേണമെങ്കിൽ മാത്രം നനച്ച് കൊടുക്കുക. സാധാരണ റാഗി ഉപയോഗിക്കുന്നതിനെക്കാൾ പത്തിരട്ടി ഗുണമാണ് ഇങ്ങനെ മുളപ്പിച്ച റാഗി ഉപയോഗിക്കുന്നത്. ഫൈബർ, മറ്റു മിനറൽസ് ഒക്കെ ഇങ്ങനെ ഇരട്ടിക്കുന്നതാണ്. ഇതിനെ ഒരു മൂന്നു ദിവസം എങ്കിലും വെയിലത്തും കൂടി വച്ചു ഉണക്കണം. ഇതിനെ ഒന്ന് വറുത്തെടുത്താൽ കുറച്ചധികം ദിവസം കേടാവാതെ ഇരിക്കും. ഇത് തണുത്തതിന് ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം.

ഇത് എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ അടച്ച് വച്ചാൽ പുട്ടും ചപ്പാത്തിയും ഒക്കെ ഉണ്ടാക്കി എടുക്കാം. ഇത് വച്ച് ഉണ്ടാക്കുന്ന ഒരു സ്മൂത്തിയുടെ റെസിപ്പി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. റാഗിയും വെള്ളവും ചേർത്ത് യോജിപ്പിച്ചിട്ട് ഇവ നന്നായി വേവിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇത് കുറുകി വരും.  ഇത് മിക്സിയിലേക്ക് ഒഴിച്ചിട്ട് പഴുത്ത പഴവും ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചിയാ സീഡ്‌സും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. Video Credit : Pachila Hacks

Rate this post

Comments are closed.