ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുകുന്ദൻ ഉണ്ണി.!! Mukundan Unni Associates Review Malayalam

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‌. വിമൽ ഗോപാലകൃഷ്ണൻ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം മലയാള സിനിമ പ്രേക്ഷകർക്ക് അത്ര കണ്ടുപരിചിതമല്ലാത്ത ഒരു ജോണറിൽ ഉള്ള സിനിമയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകനും വിനീത് ശ്രീനിവാസനും, ഇതൊരു വെറൈറ്റി ജോണറിൽ ഉള്ള സിനിമയാണ് എന്ന് ആവർത്തിച്ചിരുന്നു.ഡാർക്ക്‌ ഹ്യൂമർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‌.

വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം ആയതിനാൽ തന്നെ, മലയാളികൾ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‌ എന്ന സിനിമയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചിരിക്കുന്നത്.വിനീതിന്റെ അഭിനയം വളരെ മികച്ചത് ആണെങ്കിലും, വിനീത് ശ്രീനിവാസനെ പോലെയുള്ള ഒരാളെ

ഈ റോളിലേക്ക് കാസ്റ്റ് ചെയ്യുന്നതിൽ ചില വിരോധാഭാസമുണ്ട് എന്ന് പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ പ്രകടമാകുന്നു. സാധാരണ, നല്ല ഫീൽ ഗുഡ് സിനിമകൾക്ക് പേരുകേട്ട നടനും സംവിധായകനും ആണ് വിനീത് ശ്രീനിവാസൻ. അങ്ങനെ ഒരാളിൽ നിന്ന് ഇത്രത്തോളം നെഗറ്റിവിറ്റിയുള്ള കഥാപാത്രത്തെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ പറയുന്നു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‌ എന്ന സിനിമയുടെ തിരക്കഥ ധാർമിക വിധികൾ ഒന്നും നൽകുന്നില്ല, ഒരു പോസിറ്റീവ് സന്ദേശം നൽകുന്നത് ചിത്രത്തിന്റെ ക്ലൈമാക്സിന് അനുയോജ്യവുമല്ല. എന്നിരുന്നാലും, വ്യാജ അപകട അവകാശവാദങ്ങളിൽ വൈദഗ്ധ്യം നേടിയ അഭിഭാഷകർ, ഓരോ കേസിനെയും എങ്ങനെയാണ് അവരുടെ വിജയങ്ങൾ ആക്കി മാറ്റുന്നത് എന്ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമ തുറന്നു കാണിക്കുന്നു. ഓരോ കേസുകളിലും നീചമായ വഴികളിലൂടെ വിജയം കണ്ടെത്തുന്ന പലരുടെയും വ്യാഖ്യാനമായി മുകുന്ദൻ ഉണ്ണി മാറുന്നു.

Comments are closed.