നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. ആരോഗ്യപ്രശ്നങ്ങൾക്ക് ദിവ്യ ഔഷധമായ മുക്കുറ്റിയെ ഇനി മുതൽ നമുക്ക് സംരക്ഷിക്കാം.
ബയോഫൈറ്റം സെൻസിറ്റീവ്വം എന്നാണ് മുക്കുറ്റിയുടെ ശാസ്ത്ര നാമം. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനുംവയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും ഏറെ ഉപയോഗപ്രദമാണ് ഈ ചെടി. വാത – കഫ – നീർദോഷ അസുഖങ്ങൾക്ക് ശാശ്വത പരിഹാരമാണ് മുക്കുറ്റി. ത്രിദോഷ ഫലങ്ങൾ അകറ്റാനുള്ള ഈ കഴിവ് കൊണ്ടാണല്ലോ കർക്കിടക മാസത്തിൽ കേരളത്തിൽ ഹിന്ദുക്കൾ മുക്കുറ്റി അരച്ച് നമ്മുടെ പ്രധാന മർമ്മമായ നെറ്റിയിൽ കുറിയായി ചാർത്തുന്നത്.
വിഷസംഹരി എന്നാണ് മുക്കുറ്റിയെ വിളിക്കുന്നത്. വേര് തൊട്ട് പൂവ് വരെ ഉപകാരംപ്രദമായ മുക്കുറ്റിയെ അതു പോലെ തന്നെ വയറിളക്കം, അലർജി. മൈഗ്രേയിൻ, ഷുഗർ, ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കൊക്കെയുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്. മൂക്കിലെ ദശ മാറ്റാൻ കിഴി കെട്ടിയും ഉപയോഗിക്കാറുണ്ട്.ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ മുക്കുറ്റി കഴുകി ഇടണം. തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുത്തു അരിച്ചിട്ട് ചെറിയ ചൂടോടെ കുടിക്കാം. വെറുംവയറ്റിൽ വേണം കുടിക്കാൻ. ഇങ്ങനെ കുടിക്കുന്നത് ഷുഗർ കണ്ട്രോൾ ചെയ്യാൻ സഹായിക്കും.
വീഡിയോയിൽ മുക്കുറ്റി സ്ഥിരമായി പാലിൽ അരച്ച് ചേർത്ത് കുടിക്കുന്നതും രസായനം ഉണ്ടാക്കി കഴിക്കുന്നതിന്റെയും ഗുണങ്ങൾ പറയുന്നുണ്ട്. നിത്യയൗവനം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. അതു പോലെ തന്നെ പ്രായമായവർക്ക് വരെ മാറ്റങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത്. ഇങ്ങനെ മുക്കുറ്റിയുടെ പത്ത് അത്ഭുതഗുണങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.video credit : SHAHANAS VARIETY KITCHEN
Comments are closed.