തങ്കച്ചനും ആരാധകർക്കും ഇത് അഭിമാന നിമിഷം.. മുസഫ്ഫ ക്യാപിറ്റൽ മാൾ ലുലു വേൾഡ് ഫുഡ് ഫെസ്‌റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച പരിപാടിയിൽ മുഖ്യ അതിഥി ആയി തങ്കു 🔥🔥

അടുത്തിടെയായി ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കൊക്കെയും ആരാധകർ ഏറെയാണ്. ലക്ഷ്മി നക്ഷത്ര അവതാരികയായി എത്തിയ ടമാർ പടാർ പരിപാടിക്ക് വളരെയധികം ജനപ്രീതി ലഭിക്കുകയുണ്ടായി. കുറച്ചു നാളുകൾക്കു ശേഷമാണ് ടമാർപടാർ എന്ന പേര് സ്റ്റാർ മാജിക് എന്ന പേരിൽ മാറ്റിയെഴുതിയത്. മലയാളികൾ എക്കാലത്തും നെഞ്ചോട് ചേർക്കുന്ന കുറെ ഏറെ സന്തോഷകരമായ

മുഹൂർത്തങ്ങൾക്ക് ആയിരുന്നു സ്റ്റാർ മാജിക് പിന്നീട് സാക്ഷ്യംവഹിച്ചത്. വളരെ വ്യത്യസ്തമായ കുറെയേറെ ഗെയിമുകളും ആയി എത്തുന്ന പരിപാടിക്ക് ആരാധകർ ഏറെയാണ്. പരിപാടിയിൽ മത്സരാർത്ഥികൾ എന്ന നിലയിൽ അല്ല താരങ്ങൾ ആരും പ്രത്യക്ഷപ്പെടുന്നത് എങ്കിൽപോലും രണ്ട് ടീമുകളായി ഇരുന്നുള്ള ഗെയിം ഷോകൾക്ക് വീറും വാശിയും ഏറെയാണ്. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ഉയർന്നുവരുന്ന ഒരു താരമെന്ന നിലയിൽ തങ്കച്ചന് വളരെയധികം ആരാധകരാണ് ഉള്ളത്.


പ്രായം ഏറെയായിട്ടും വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി നിൽക്കുകയാണ് തങ്കച്ചൻ. അപ്പോഴും തൻറെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം തൻറെ വിവാഹം ആണെന്ന് ഇതിനു മുൻപേ തങ്കച്ചൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തങ്കച്ചൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മുസഫ്ഫ ക്യാപിറ്റൽ മാൾ ലുലു വേൾഡ് ഫുഡ് ഫെസ്‌റ്റിവലിന്റെ ഭാഗമായി

സംഘടിപ്പിച പരിപാടിയുടടെ വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ കണ്ട എല്ലാവർക്കും ഇപ്പോൾ വളരെ അധികം സന്തോഷം ആയിരിക്കുകയാണ്. തങ്കച്ചനെ പോലെ ഒരാൾ ഇത്രയും വലിയ ഒരു ബ്രാൻഡ് കമ്പനിയുടെ മുഖ്യ അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ആരാധകർ. എന്തുതന്നെയായാലും പങ്കുവെച്ച് നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് താരത്തിന്റെ ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്. വെറുതെ വന്ന് ഒരു ഉദ്ഘാടനം കഴിഞ്ഞ് പോകുന്ന ആളല്ല താൻ എന്ന് തങ്കച്ചൻ പുതിയ വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്.

Comments are closed.