താരങ്ങൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് പ്രിയ നടി മൃദുല മുരളി.!! നിമിഷങ്ങൾക്കകം ചിത്രം ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും.!! Mrudula Murali New Post

ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് മൃദുല മുരളി. നടി, ആങ്കർ, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2020 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. നിതിൻ മാലിനി വിജയ് ആണ് ഭർത്താവ്. 2009 മുതലാണ് സിനിമ മേഖലയിൽ താരം സജീവമാകുന്നത്.റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് മെർക്കുറി പൂക്കൾ,

എൽസമ എന്ന ആൺകുട്ടി, ലോക്കൽ കോൾ, മണിയറ,അയാൾ ഞാനല്ല, ശിക്ഷാ മണി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി മേഖലകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമ ജീവിതത്തിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒഴിവ് സമയങ്ങൾ പ്രിയ സുഹൃത്തുക്കൾക്കോടൊപ്പം പങ്കിടുന്ന ചിത്രങ്ങളാണിത്. സയനോര, ഭാവന എന്നിവരോത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഭാവന അതുപോലെതന്നെ മലയാളം തമിഴ് സിനിമ പിന്നണി ഗാനരംഗത്ത് ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ വാരിക്കുട്ടിയെ വ്യക്തിയാണ് സായനോര ഫിലിപ്പ്.നിരവധി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം പാടിയിട്ടുണ്ട്.

‘just’ എന്ന് മാത്രമാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സൈനോര ഭാവന എന്നിവരോടൊപ്പം പ്രണവ് രാജും ചിത്രത്തിൽ ഉണ്ട്. മൂവരെയും ചേർത്ത് ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പോസ്റ്റ്ചെയ്തിരിക്കുന്നത്.ഫോട്ടോഗ്രാഫർ സിനിമാറ്റോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനാണ് പ്രണവ് രാജ്.നിരവധി ആളുകളാണ് ഈ ചിത്രത്തിന് താഴെയായി കമന്റ് ആയി എത്തിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.

Comments are closed.