എന്നെ പഴയ ജീവിതത്തിലേക്ക് എത്തിച്ചത് സഹ്യ.!! പ്രസവശേഷം എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട വീഡിയോയുമായി മിനിസ്ക്രീൻ താരം മൃദുല വിജയ്.!! Mridula Vijay Postpartum Treatment

മിനിസ്ക്രീൻ രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് മൃദുല വിജയ്. അടുത്തിടെ താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ നിത്യ ജീവിതത്തിൽ സംഭവിച്ച കാര്യവുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് മൃദുല.

കഴിഞ്ഞദിവസം താരം തൻറെ പുതിയ ജീവിതം ആസ്വദിക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഇതിനു താഴെ കമൻറ് ആയി എത്തിയത്. പ്രസവശേഷവും എങ്ങനെ ഇത്ര സുന്ദരിയായിരിക്കുവാൻ കഴിയുന്നു എന്നായിരുന്നു അധികവും ആളുകൾ കമൻറ് ആയി ചോദിച്ചത്. ഇപ്പോൾ അതിനു ഉത്തരവുമായാണ് മൃദുല എത്തിയിരിക്കുന്നത്. 21 ദിവസം നീണ്ടുനിൽക്കുന്ന സഹ്യയുടെ പ്രസവാനന്തര ചികിത്സയാണ് മൃദുല സ്വീകരിച്ചത്.

ചികിത്സ തുടങ്ങി 7 ദിവസം മുതൽ 21 ദിവസം വരെ നടന്ന ചികിത്സ മുറകളും പ്രസവരക്ഷാ കാര്യങ്ങളും വീഡിയോയിൽ വ്യക്തമായി താരം കാണിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും തളർന്നുപോയ തന്നെ പ്രസവാനന്തരം അമ്മ എങ്ങനെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും അവബോധം നൽകുന്ന വ്‌ളോഗ് ആണ് മൃദുല പങ്ക് വെച്ചിരിക്കുന്നത്. പ്രസവശേഷം വളരെയധികം ക്ഷീണിച്ചിരുന്നു. തന്റെ ശരീരം കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥയായിരുന്നു.

സ്റ്റിച്ചിന്റെ വേദനയും നടുവേദനയും മറ്റു ശാരീരിക മാനസിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്ന സമയത്താണ് താൻ സഹ്യയുടെ പ്രസവരക്ഷ ചികിത്സ തുടങ്ങിയതെന്നും രണ്ടു ദിവസം കൊണ്ട് തന്നെ തനിക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്ന് മൃദുല വ്യക്തമാക്കുന്നു. ചികിത്സ തുടങ്ങി ഏഴാമത്തെ ദിവസം മുതലാണ് താരം വീഡിയോ എടുത്തു തുടങ്ങുന്നത്. 14 ദിവസത്തെ ബോഡി മസാജ്, ഹെയർ മസാജിനും ഒക്കെ ശേഷം നവരക്കിഴി, നാരങ്ങാ കിഴിയും ഉൾപ്പെടെയുള്ള കിഴികളെ പറ്റിയും താരം ബ്ലോഗിൽ കാണിക്കുന്നുണ്ട്.

Comments are closed.