കുഞ്ഞിന് കാത് കുത്താൻ പോയപ്പോ അമ്മയ്ക്കും ഒരാഗ്രഹം… മൃദുലയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് യുവ.!! Mridhula And Yuva Krishna Daughter Kathukuth Malayalam

Mridhula And Yuva Krishna Daughter Kathukuth Malayalam: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുലയും യുവ കൃഷ്‌ണയും .നിരവധി സീരിലുകളിലൂടെ പ്രേഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഇരുവരും 2021 ജൂലൈ 8 നാണു വിവാഹിതരായത്.ഫ്‌ളവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാമിലൂടെയാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ഇരുവരും തുറന്ന് പറഞ്ഞത് തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നാകാൻ പോകുന്നു എന്നറിഞ്ഞതും നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിവർക്ക് ധ്വനി എന്ന് പേരുള്ള ഒരു പെൺകുഞ്ഞു ഉണ്ട്. വിവാഹം മുതൽ ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ

മീഡിയ വഴി എല്ലാവരും അറിയാറുണ്ട്. മൃദുല പ്രെഗ്നന്റ് ആയപ്പോഴും ആരാധകർ ആശംസകളുമായി എത്തിയിരുന്നു. ഗർഭിണിയായിരിക്കെ നിറവയറുമായി ഡാൻസ് ചെയ്ത മൃദുലയുടെ വീഡിയോയും വൈറൽ ആയിരുന്നു.ഇത് കൂടാതെ തങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും യൂട്യൂബ് ചാനലിലൂടെ അവർ ആരാധകരെ അറിയിക്കാറുണ്ട്. “മൃധ്വ” എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ അവരുടെ കുഞ്ഞുവാവയുടെ കാത് കുത്തുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ.3 മാസം പ്രായമാണ് ഇപ്പോൾ ധ്വനി വാവക്ക്. ജ്വല്ലറിയിൽ പോയി കമ്മൽ സെലക്ട്‌

ചെയ്യുന്നതും കാത് കുത്തുന്നതും ഉൾപ്പെടെ എല്ലാ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. യുവയുടെ മടിയിൽ ഇരുത്തിയാണ് കാത് കുത്തിയത് സ്വന്തം മടിയിൽ ഇരുത്തി കുത്താൻ പേടിയാണെന്ന് മൃദുല പറഞ്ഞിരുന്നു. ഏതൊരമ്മയെയും പോലെ നിറ കണ്ണുകളോടെയാണ് മൃദുലയും ആ കാഴ്ച കണ്ട് നിന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞുരുകും കാലം എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ നായകനാണ് ഇപ്പോൾ യുവ കൃഷ്ണ.ഒരു മെന്റലിസ്റ്റ് കൂടിയാണ് താൻ എന്ന് യുവ സ്റ്റാർ

മാജിക്കിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു മോൾ ധ്വനിയുടെയും മൃദുലയുടെയും വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്ക് വെക്കുന്നതും യുവ തന്നെയാണ്. താൻ നായകനായി അഭിനയിക്കുന്ന സീരിയലിലൂടെ തന്നെ തന്റെ പ്രിയപ്പെട്ട മകളുടെയും സീരിയൽ പ്രവേശനവും യുവ നടത്തിയിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിൽ ഒരു കഥാപാത്രത്തിന്റെ കുഞ്ഞായി കാണിച്ചത് ഇവരുടെ കുഞ്ഞിനെയാണെന്ന് സീരിലിന്റെ പിന്നണി പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

Rate this post

Comments are closed.