വൻ വിജയം കൊയ്ത് ജയ ജയ ജയ ജയ ഹേ! ഓരോ ഹൃദയത്തെയും കീഴടക്കിയ സിനിമക്ക് പ്രേതീക്ഷകൾ ഇനിയും.!! Movie Review Malayalam

ബേസിൽ ജോസവും ദർശന രാജേന്ദ്രനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേ. ജാതി,മത, പ്രായ വ്യതാസങ്ങളൊന്നുമില്ലാതെ വിമർശിക്കേണ്ടതിനെ വിമർശിച്ചുമുന്നോട്ടു പോകുന്ന ചിത്രമാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. പാൽത്തു ജാൻവർ ,ഹൃദയം എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം വൻവിജയത്തിൽ നിൽക്കുന്നു. ജയഭാരതിയുടെ ജനനം മുതൽ വിവാഹ ഘട്ടം വരെയുള്ള കാര്യങ്ങളുടെ കിടപ്പു വശം വ്യക്തമാണ്. പുരുഷൻന്റെ തീരുമാനങ്ങളിൽ ചുറ്റപെട്ടു കിടക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതം .

അവളുടെ സമൂഹത്തോടുള്ള രീതിയും മാറ്റപ്പെടേണ്ട ചില തീരുമാനങ്ങളുടെ, ഉറച്ച വിശ്വാസത്തിന്റെ മാറ്റം വേണമെന്നാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ജയ ജയ ജയ ജയ ഹേ.കൊല്ലം കേന്ദ്രീകരിച്ചുനടക്കുന്ന കഥ, ജയയുടെ ജീവിതത്തിലെ പുരുഷന്മാരുടെ സ്വാധീനവും അവൾ പോലുമറിയാതെ അവളുടെ ജീവിതം നിയന്ത്രിക്കുന്ന ചില തീരുമാനങ്ങളുടെയും കഥയാണ് .മൂവി തുടങ്ങുമ്പോ തൊട്ടുള്ള കുറെ തമാശകളും ജീവിതത്തിന്റെ ഗതി മാറ്റുന്ന

തീരുമാനങ്ങളും ഭാര്യ ഭർതൃ ബന്ധം അടിയിൽ തുടങ്ങിയെങ്കിലും ഇതൊന്നും എന്നും സഹിച്ചിരിക്കേണ്ട കാര്യമില്ല എന്നു മനസ്സിലാക്കി തരുന്ന കുറെ ജീവിതയാത്രകളിലൂടെ പഠിച്ച ജയയുടെ മാനസിക വെല്ലുവിളികളെ ജനങ്ങളിൽ തീവ്രമായി കൊള്ളുന്നു. ഇങ്ങനെ എത്ര ജയമാരുണ്ടെന്നും ഇങ്ങനെയൊന്നും ആയാൽ പോരാ ഈ സമൂഹം എന്നുമുള്ള തീക്ഷണമായ എതിർപ്പിന്റെയും താൻ ജീവിതത്തിൽ കൊണ്ടുവരേണ്ട തീരുമാനങ്ങളുടെ

വ്യാഖ്യാനം ഈ സിനിമയിൽ നിന്നും സംവിധായകൻ വ്യക്തമാക്കികൊടുക്കുന്നുണ്ട്. ബോക്സ്‌ ഓഫീസിൽ മികച്ച തുടക്കമാണ് ചിത്രം.ചിത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്കി എത്തിക്കാൻ സാധിച്ചു എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ നടക്കുന്ന കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ജയ ജയ ജയ ജയ ഹേ. ചിത്രം അതുകൊണ്ട് കൂടിയാണ് ജനഹൃദയങ്ങളെ കീഴടക്കിയതും ഇന്ന് മിന്നി നിൽക്കുന്നതും.

 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

Comments are closed.