നാല് ദിനങ്ങൾ.. 550 കോടി കടന്ന് മഹാവിജയം.!! കെ ജി എഫ് 2 വിജയക്കൊടുമുടി കയറുന്നു.. കേരളത്തിൽ ഉൾപ്പെടെ ഇത്‌ ചരിത്രം.!! Movie KGF Chapter 2 500 crores in 4 days

ബ്രഹ്മാണ്ഠചിത്രം കെ ജി എഫ് 2-ന്റെ വിജയവാർത്തയാണ് സിനിമാപ്രേമികൾ ഇപ്പോൾ ആഘോഷമാക്കുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിനം മാത്രം പിന്നിടുമ്പോൾ കെ ജി എഫ് 2 നേടിയത് 550 കോടി പിന്നിട്ടുള്ള മഹാവിജയമാണ്. ആദ്യപ്രദർശനത്തിന്റെ ദിനം ഇന്ത്യയിൽ നിന്ന് മാത്രം കെ ജി എഫ് 2 സ്വന്തമാക്കിയത് 134.5 കോടിയാണ്. ‘രോമാഞ്ജിഫിക്കേഷൻ’ എന്നൊരു പുതിയ വാക്ക് മലയാളികൾ ആഘോഷപൂർവം കൊണ്ടാടിയത് കെ ജി എഫ്

കണ്ടിറങ്ങിയ ശേഷമായിരുന്നു. അസാധ്യ മേക്കിങ്, വേറിട്ട അവതരണം അങ്ങനെ സിനിമക്ക് വേണ്ടി ഓരോ പ്രേക്ഷകനും നൽകിയ പ്രശംസകൾ ചേർത്തുവെച്ചാൽ പോലും വലിയൊരു ആഘോഷത്തിമിർപ്പിന്റെ ബാക്കിപത്രം അവശേഷിക്കുകയായി. ഒരു സിനിമക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്ന ഉയർന്ന കളക്ഷൻ എന്ന ബഹുമതി ഈ അന്യഭാഷാചിത്രം സ്വന്തമാക്കുകയായിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണച്ചുമതല നടൻ പൃഥ്വിരാജാണ് ഏറ്റെടുത്തിരിക്കുന്നത്.

100 കോടി മുടക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഒരു പത്തൊൻപത് വയസുകാരൻ ആണെന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ കൊച്ചിയിലെത്തിയത് ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. സംവിധായകൻ പ്രശാന്ത് നീൽ കെ ജി എഫിനെ ലോകഭൂപടത്തിൽ രേഖപ്പെടുത്തിയെന്ന് രാംഗോപാൽ വർമ്മ അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. ഒന്നാം ഭാഗത്തിന്റെ

വിജയം സൃഷ്ടിക്കുന്ന ഭാരം എപ്പോഴും രണ്ടാം ഭാഗത്തിന് ഒരു വെല്ലുവിളിയാവാറുണ്ട്. എന്നാൽ ഇവിടെ രണ്ടാം ഭാഗം തിമിർത്താടുകയായിരുന്നു. യാഷ് എന്ന നടൻ അതിമനോഹരമായി സ്‌ക്രീനിൽ നിറഞ്ഞാടി. അധീര എന്ന വില്ലനായി സഞ്ജയ് ദത്ത് തകർത്തഭിനയിച്ചു. ഒരു മാസ് സിനിമ എന്ന നിലയിൽ കെ ജി എഫ് 2 ഉണ്ടാക്കിവെക്കുന്ന ഓളം ഏറെ വലുതാണ്.

Comments are closed.