നാല് പതിറ്റാണ്ടായി ദക്ഷിണേന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന നായിക.!! ഈ കുട്ടി ആരാണെന്ന് മനസ്സിലായോ.? Movie Actress Childhood Image Goes Viral Malayalam
Movie Actress Childhood Image Goes Viral Malayalam: ദിവസം തോറും മലയാള സിനിമ ലോകത്തെ ജനപ്രിയ താരങ്ങളുടെ അപൂർവമായ ബാല്യകാല ചിത്രങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹം, ഇന്ന് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആക്കിയിരിക്കുന്നു. അഭിനേതാക്കളെ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്നവരാണ് മലയാള സിനിമ പ്രേക്ഷകർ. ഒരിക്കൽ മാത്രം മലയാള സിനിമയിൽ വന്നുപോയ അന്യഭാഷ നടി നടന്മാരെ വരെ മലയാളികൾ ഇന്നും ഓർത്തുവെക്കുന്നു എന്നതാണ് വാസ്തവം.
നിരവധി മലയാള സിനിമകളിൽ നായികയായി വേഷമിട്ട് മലയാളികളെ അമ്പരപ്പിച്ച ഒരു അന്യഭാഷ നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി കാണിക്കുന്നത്. ഒരുപക്ഷേ ഈ താരത്തെ ഒരു അന്യഭാഷ നായിക എന്ന് വിളിക്കാൻ സാധിക്കില്ല, കാരണം അത്തരത്തോളം മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് ഈ ചിത്രത്തിൽ കാണുന്ന കൊച്ചു ബാലിക. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ കണ്ടിട്ട് നിങ്ങൾക്ക് ഏതെങ്കിലും നായികയുടെ മുഖം മനസ്സിലേക്ക് ഓടി വരുന്നുണ്ടോ?

6-ാം വയസ്സിൽ അഭിനയം തുടങ്ങി ഇന്നും തന്റെ 46-ാം വയസ്സിലും അഭിനയം തുടർന്നുകൊണ്ടിരിക്കുന്ന നടി മീനയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1982-ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി ആണ് മീന സിനിമ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട്, നിരവധി തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ മീന ബാലതാരമായി വേഷമിട്ടു. 1990-ൽ പുറത്തിറങ്ങിയ ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിച്ചത്.
1984-ൽ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തിൽ ബാലതാരമായിയാണ് മീന ആദ്യമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട്, 1991-ൽ പുറത്തിറങ്ങിയ ‘സാന്ത്വനം’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി മീന മലയാള സിനിമയിലും നായികയായി അരങ്ങേറ്റം കുറിച്ചു. വർണ്ണപ്പകിട്ട്, കുസൃതി കുറുപ്പ്, ഫ്രണ്ട്സ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി നിരവധി മലയാള സിനിമകളിൽ വേഷമിട്ട മീന, ഇന്നും സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്നു.

Comments are closed.