ശ്രീശ്വേത ഇനി മൗനരാഗത്തിൽ ഇല്ല; മറ്റൊരു സീരിയലിലൂടെ തിരിച്ചുവരണമെന്ന് ആരാധകർ…| Mounaragam Shriswetha Video Goes Viral Malayalam

Mounaragam Shriswetha Video Goes Viral Malayalam: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ നിർണായകമുഹൂർത്തങ്ങൾ വന്നുചേരുകയാണ്. രംഗബോധമില്ലാത്ത കോമാളിയായി ഇതാ സോണിയുടെ മരണവാർത്തയാണ് പരമ്പരയിൽ ഇനിയെത്തുന്നത്. മൗനരാഗത്തിന്റെ പ്രേക്ഷകർ എല്ലാവരും ആകെ വിഷമത്തിലാണ്. സോണിയുടെ ഭർത്താവായ വിക്രം യഥാർത്ഥത്തിൽ ഒരു ചിത്രകാരനല്ല എന്നും വിക്രമിന് ചിത്രങ്ങളെല്ലാം വരച്ചു കൊടുത്തിരുന്നത് വിക്രമിന്റെ സഹോദരി കല്യാണി ആയിരുന്നു എന്നും അറിഞ്ഞതോടെ സോണിയ്ക്ക് താൻ

ചതിക്കപ്പെട്ടു എന്ന് മനസ്സിലായി. ഈ ചതിയുടെ വാർത്ത തിരിച്ചറിഞ്ഞ സോണി തന്റെ ഭർത്താവും തന്റെ കുഞ്ഞിന്റെ അച്ഛനുമായിരുന്നിട്ടുപോലും ജീവിതത്തിൽ നിന്ന് വിക്രമിനെ പൂർണമായും അടർത്തിമാറ്റി. തന്റെ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവനാല്‍ ചതിക്കപ്പെട്ടു എന്നുള്ള തോന്നൽ സോണിയുടെ മനസ്സിനെ വീണ്ടും വീണ്ടും തകർക്കാൻ തുടങ്ങിയപ്പോൾ ജീവിതം മടുത്ത് മരണത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു സോണി. ആത്മഹത്യ ചെയ്യാൻ വേണ്ടി വെള്ളത്തിലേക്ക് എടുത്തുചാടുന്ന സോണിയെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു.

അതിനുശേഷം വെള്ള പുതപ്പിച്ച് കിടത്തിയ സോണിയുടെ ശരീരം കാണുമ്പോൾ, ഈ മരണവാർത്ത സത്യമാവരുത് എന്നുള്ള ടിവി പ്രേക്ഷകരുടെ പ്രാർത്ഥന ഫലിക്കുമോ എന്നത് ഇനി കണ്ടറിയണം. സോണിയുടെ മരണശേഷം ആ കുഞ്ഞിന്റെ ജീവിതം പ്രകാശന്റെയും വിക്രമിന്റെയും കൂടെയോ അതോ സോണിയുടെ അമ്മയുടെ കൂടെയോ ഒന്നുമല്ലെങ്കിൽ ഇനി ആ കുഞ്ഞിനെ കല്യാണിയും കിരണും എടുത്തുവളർത്തുമോ എന്നുള്ളതെല്ലാം പ്രേക്ഷകരിൽ നിന്ന്

ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി അടുത്ത എപ്പിസോഡുകൾ പ്രേക്ഷകർക്ക് മുൻപിലേക്കെത്തും. മൗനരാഗത്തിന്റെ ഈ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം സോണി എന്ന കഥാപാത്രത്തിന്റെ ഏറ്റവും ഇമോഷണലായ ഒരു വേർഷനാണ് പ്രേക്ഷകർ കണ്ടത്. സോണിയായി അഭിനയിക്കുന്ന നടി ശ്രീശ്വേതക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് സോണിയുടെ മരണവാർത്ത തന്നെയാണ്.

സോണിയായുള്ള ശ്രീശ്വേതയുടെ പ്രകടനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇമോഷണൽ രം​​ഗങ്ങളെല്ലാം മികച്ച കയ്യടക്കത്തോടെ അതിരുവിട്ടുപോകാതെ ശ്രീശ്വേത ചെയ്തിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഒരു രംഗം പകർത്തി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ താരം. സോണിയുടെ ഡെഡ്ബോഡി ആംബുലൻസിൽ നിന്നിറക്കി വീട്ടുകാർക്ക് മുന്നിൽ വെക്കുന്നതാണ് ഈ രംഗം. ആംബുലൻസിൽ നിന്നിറക്കുമ്പോൾ ഇടക്കൊന്ന് കൈവിട്ടുപോകുന്നതും സെറ്റിലുള്ളവർ ഓടി വന്ന് പിടിക്കുന്നതുമായ രംഗങ്ങൾ ഈ വീഡിയോയിൽ കാണാം.

Rate this post

Comments are closed.