അപകടത്തിൽപ്പെട്ട കല്യാണിയുടെയും കിരണിന്റെയും അവസ്ഥ അറിഞ്ഞു ഞെട്ടി കല്യാണിയുടെ അമ്മ.!! സീഎസിന്റെ വിരട്ടലിന് മുന്നിൽ പതറി രാഹുൽ.!! Mounaragam Serial Today Episode September 29

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് ഒക്കെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഓരോ പരമ്പരയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുന്നവയും ആണ്. അത്തരത്തിൽ ഒന്നാണ് മൗനരാഗം പരമ്പര. ഓരോ ദിവസവും സംഘർഷഭരിതമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗത്തിന്റെ എപ്പിസോഡുകൾ കടന്നുപോകുന്നത്. അല്പം നെഞ്ചിടിപ്പോടെ തന്നെയാണ് ഇത് കണ്ടിരിക്കുന്നത് പ്രേക്ഷകർ.

കല്യാണിയുടെയും കിരണിന്റെയും വിവാഹവും വിവാഹശേഷം കുടുംബങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളും ഒക്കെ ഏതൊരു കാഴ്ചക്കാരനും നിർവചിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. സിഎസിനെ തകർക്കുവാൻ രാഹുലും ഭാര്യയും മകളും ശ്രമിച്ച കാര്യങ്ങളൊക്കെ അല്പം അസ്വാരസ്യത്തോടെ കണ്ടിരുന്ന പ്രേക്ഷകർക്ക് ഏറ്റവും പുതിയ പ്രമോ ഏറെ സന്തോഷം നൽകുന്നതാണ്. സിഎസിന്റെ ഭീഷണിക്ക് മുന്നിൽ അടിപതറി നിൽക്കുന്ന രാഹുലിനെയാണ് പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത്.

മരുമകന് ഒപ്പം വിദേശത്തേക്ക് നാടുവിട്ടോണം എന്നും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ തനിക്ക് നശിപ്പിക്കാൻ കുറച്ചു സമയങ്ങൾ മാത്രം മതിയെന്ന സിഎസിന്റെ വിരട്ടലിന് മുന്നിൽ രാഹുൽ അന്താളിച്ചു നിൽക്കുന്നത് ഏറ്റവും പുതിയ പ്രമോയിൽ കാണാൻ കഴിയും. സി എസ് തന്റെ മകളുടെ കല്യാണം നശിപ്പിക്കുമോ എന്ന് ഭയക്കുന്ന രാഹുലിന്റെ ഭാര്യയും പുതിയ പ്രമോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതേസമയം മറ്റൊരു വശത്ത് കിരണിനും കല്യാണിയ്ക്കും

മൂന്നാറിലേക്കുള്ള യാത്രയ്ക്കിടയിൽ അപകടത്തിൽപ്പെട്ടതിന്റെ സന്തോഷമാണ് കല്യാണിയുടെ അച്ഛന് പങ്കുവയ്ക്കുവാനുള്ളത്. ഇതറിഞ്ഞ് അവർക്ക് എന്ത് പറ്റിയെന്നറിയാതെ വിഷമിച്ചു നിൽക്കുന്ന കല്യാണയുടെ അമ്മയെയും ഏറ്റവും പുതിയ പ്രമോയിൽ കാണാൻ കഴിയും. എന്തുതന്നെയായാലും ഇനിയങ്ങോട്ടുള്ള മൗനരാഗത്തിന്റെ എപ്പിസോഡുകൾ മലയാളികൾ ചിന്തിക്കുന്നതിനും അപ്പുറത്ത് ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Comments are closed.