കല്യാണിയെ ആക്രമിക്കാൻ തീരുമാനിച്ച് സരയു.!! രാഹുലിന് വൻ ഭീഷണി നൽകി സി എസ്‌.!! ഇനിയാണ് കഥ തുടങ്ങുന്നത്.!! അച്ഛന്റെ ഗെയിം കിരൺ തിരിച്ചറിയുന്നു.!! Mounaragam Serial Today Episode september 28

നലീഫ് ജിയ, ഐശ്വര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ സ്ഥിതിഗതികൾ വഷളാണ്. കല്യാണിയെ കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് സരയുവും അച്ഛനും. കല്യാണിക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ കിരണിന് വേദന വരൂ എന്നാണ് സരയു പറയുന്നത്. അതേ സമയം കിരണിന് സംശയം കൂടുകയാണ്, മനോഹറിനെ ഇങ്ങോട് ലാൻഡ് ചെയ്യിപ്പിച്ചത്

അച്ഛൻ തന്നെയാണോ എന്നാണ് കിരണിന്റെ സംശയം. സി എസ് രാഹുലിനെ വിളിക്കുന്നുണ്ട്… തന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പരിണിതഫലം അനുഭവിക്കുക സരയു ആയിരിക്കുമെന്നാണ് സി എസ്‌ മുഴക്കുന്ന ഭീഷണി. ഇത് കേട്ട് രാഹുൽ പേടിയിലായി. സരയു വല്ലാത്തൊരു അവസ്ഥയിൽ തന്നെയാണ്. മനോഹർ സൃഷ്ടിച്ച മാന്ത്രികലോകത്തിൽ. മനുവേട്ടനൊപ്പം കിരണിന്റെ മുൻപിലൂടെ ഷോ കാണിച്ച് നടക്കണം എന്നാണ് സരയു ആഗ്രഹിക്കുന്നത്.

ആ സമയം കല്യാണി കൂടെ ഇല്ലെങ്കിൽ സന്തോഷം ഇരട്ടിക്കുമെന്നും സരയു എടുത്തുപറയുന്നുണ്ട്. രാഹുൽ തന്നെയാണ് ഈ കഥയിലെ വില്ലൻ. സ്വന്തം സഹോദരിയെ ചതിക്കാൻ പോലും മടിയില്ലാത്ത ദുഷ്ടമനസ്സിൻറെ ഉടമയാണ് രാഹുൽ. രാഹുലിനൊപ്പം ശാരിയും സരയുവും ചേരുന്നതോടെ യുദ്ധക്കളം ശക്തമാവുകയാണ്. ഇതിനിടയിൽ ചതിയിൽ പെടുന്നത് രൂപയാണ്. സ്വന്തം സഹോദരനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന രൂപയ്ക്ക് തനിക്കുചുറ്റും ഉരുണ്ടുകൂടുന്ന

ചതികളെക്കുറിച്ച് ഇനിയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. രാഹുൽ പറയുന്നത് കേട്ട് സ്വന്തം മകനെ പോലും തള്ളിപ്പറയുകയാണ് രൂപ. ഈ ഒരു കഥാഗതിക്ക് ഉടൻതന്നെ മാറ്റം വരുമെന്നാണ് ഇപ്പോൾ മൗനരാഗം പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബീന ആൻറണി, സാബു, സേതുലക്ഷ്മി, ബാലാജി വർമ്മ, കല്യാൺ ഖന്ന, പ്രതീക്ഷ, ജിത്തു വേണുഗോപാൽ തുടങ്ങിയവരും മൗനരാഗം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments are closed.