സരയുവിന്റേയും കുടുംബത്തിന്റെയും വിശ്വാസം പിടിച്ചുപറ്റാൻ ഉറച്ച് മനോഹർ.!! അടുത്ത എപ്പിസോഡുകൾക്കായി ആരാധകർ കാത്തിരിക്കുന്നു.!! Mounaragam Serial Today Episode October 10

ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. ഡിസ്നി ഹോട്ട് സ്റ്റാറിലൂടെയും പരമ്പര സ്ട്രീമിംഗ് ചെയ്യുന്നുണ്ട്. വളരെയധികം ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. ഓരോകഥാപാത്രങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുകയാണ് ആരാധകർ. ഐശ്വര്യ, നലീഫ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായ കല്യാണിയെയും കിരണിനെയും അവതരിപ്പിക്കുന്നത്. കിരണിന്റെ അമ്മയായി രൂപ എന്ന കഥാപാത്രം എത്തുന്നു. അഞ്ചോ നായർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് കല്യാണി.

കുട്ടിക്കാലം മുതൽ കല്യാണി അനുഭവിക്കുന്ന ദുരന്തങ്ങളുടെയും വിഷമങ്ങളുടെയും കഥയാണ് മൗനരാഗം. കിരണും കല്യാണിയും തമ്മിൽ പ്രണയത്തിലാകുന്നതും ഇരുവരുടെയും വിവാഹവും പരമ്പരയിലെ പ്രധാന മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു.കിരണിന്റെ മുറപ്പെണ്ണായ കുട്ടിയാണ് സരയു. കിരണിനോടുള്ള സ്നേഹം എന്നതിലുപരി കിരണിന്റെ സ്വത്ത് എങ്ങനെ നേടിയെടുക്കാം എന്ന ചിന്തയിലാണ് സരയുവും അവളുടെ രക്ഷിതാക്കളായ രാഹുലും,സരിതയും.സാബു വർഗീസും, ബീന ആന്റണിയുമാണ് ഈ വേഷങ്ങൾ ചെയ്യുന്നത്.

സരയു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദർശനയാണ്. സരയുവിനെ വിവാഹം കഴിക്കാൻ മനോഹർ എന്നൊരു ചെറുപ്പക്കാരൻ എത്തുന്നു. പല ചതികളിലൂടെയും സരയുവിനെ സ്വന്തമാക്കാനുള്ള തിടുക്കത്തിലാണ് മനോഹരർ. ഈ കഥകൾ എല്ലാം കിരണിനും കല്യാണിക്കും അറിയാം. കിരണിനോടും കല്യാണിയോടും വളരെ വെറുപ്പാണ് സരയു എന്ന കഥാപാത്രത്തിന്. മനോഹറും സരയുവും തമ്മിലുള്ള വിവാഹ മുഹൂർത്തങ്ങളിലേക്കാണ് കഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിനായി ഒരുക്കി വെച്ചിരുന്ന സരയുവിന്റെ സ്വർണം മോഷ്ടിക്കപ്പെടുന്നു.

എന്നാൽ മനോഹർ എന്ന കഥാപാത്രം പറയുന്നു വിഷമിക്കേണ്ട എന്നും ഇതിൽ കേസ് ആക്കണ്ട എന്നും 25 പവൻ അല്ലേ അത് ഞാൻ തരാം എന്നും. സരയുവിനെയും കുടുംബത്തിന്റെയും എല്ലാ വിശ്വാസവും പിടിച്ചു പറ്റാനുള്ള വഴികൾ മനോഹർ നോക്കുന്നുണ്ട്. കൂടാതെ കല്യാണിയും കിരണും അവരുടെ ബിസിനസ്സിൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഇത് സരയുവിനും കുടുംബത്തിനും ഇഷ്ടപ്പെടുന്നില്ല. ഓരോ ദിനം കഴിയുന്തോറും പരമ്പര മറ്റു വഴിത്തിരിവുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്ത എപ്പിസോഡുകൾ എന്താകുമെന്ന് അറിയാനുള്ള ആരാധകർ.

Comments are closed.