മനോഹറിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിച്ച് കിരൺ.!! മൗനരാഗം പരമ്പര ഉദ്യോഗഭരിതമായ മുഹൂർത്തങ്ങളിലേക്ക്.!! Mounaragam Serial Today Episode October 1

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. കിരൺ, കല്യാണി പ്രണയത്തിലൂടെയാണ് കഥ മുന്നറിക്കൊണ്ടിരിക്കുന്നത്. കല്യാണി ചെറുപ്പം മുതലേ സംസാരശേഷിയില്ലാത്ത കുട്ടിയാണ്. അച്ഛന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടു വളർന്നതാണ് കല്യാണി. അമ്മ മാത്രമായിരുന്നു കല്യാണക്ക് സപ്പോർട്ട് ആയി കൂടെയുണ്ടായിരുന്നത്. വളർന്നതിനുശേഷം കിരണിന്റെ കമ്പനിയിലെ കാന്റീനിൽ ഭക്ഷണം വെപ്പുകാരിയായി കല്യാണി എത്തുന്നു. കല്യാണിയുടെ ഭക്ഷണത്തിന്റെ രുചി കൊണ്ടാണ് കിരൺ കല്യാണിയുമായി അടുക്കുന്നത്.

പിന്നീട് കല്യാണിയുടെ എല്ലാ വിവരങ്ങളും കിരൺ അറിയുന്നു. തുടർന്ന് പല പ്രശ്നങ്ങളിലൂടെയും കടന്നു പോയ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കിരണിന്റെ അമ്മ രൂപയ്ക്ക് ഇരുവരുടെയും വിവാഹത്തെ അംഗീകരിക്കാൻ സാധിച്ചില്ല. കൂടാതെ കിരണിന്റെ മുറപ്പെണ്ണായ സരയൂ അവളുടെ മാതാപിതാക്കൾ എന്നിവർ എന്നും രൂപയ്ക്കും കിരണിനും സഹോദരി സോണിക്കും എതിരാണ്. രൂപയെയും മകൻ കിരണിനെയും തമ്മിൽ പല കാരണങ്ങൾ പറഞ്ഞു കിരൺന്റെ അങ്കിൾ ആയ രാഹുലും, ആന്റി ശാരിയും തമ്മിൽ വേർപിരിക്കുന്നു.

മകനോടുള്ള സ്നേഹം ഉള്ളിൽ പിടിച്ചടക്കി അവനോട് ദേഷ്യം കാണിക്കുന്ന രൂപയാണ് ഇപ്പോൾ പരമ്പരയിൽ ഉള്ളത്. എല്ലാ സത്യങ്ങളും രൂപ തിരിച്ചറിയണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. സരയുവിന്‍റെ ഭർത്താവ് ആകാൻ കപട വേഷങ്ങൾ അണിഞ്ഞ് എത്തിയ വ്യക്തിയാണ് മനോഹർ. മനോഹറിനെ കള്ളത്തരങ്ങൾ പലതും കല്യാണിക്കും കിരണിനും സോണിക്കും അറിയാം.പലതും കണ്ടിട്ടും മിണ്ടാതെ നിൽക്കുകയാണ് ഇവർ. എന്നാൽ മനോഹർ അമ്മ രൂപയെ വേദനിപ്പിക്കുന്നത് കാണുമ്പോൾ മകൻ കിരൺ അതിൽ ഇടപെടുന്നു.

കഥ മറ്റൊരു ഉദ്യോഗപരിതമായ നിമിഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പല വേഷങ്ങളിൽ പല ഭാവങ്ങളിൽ പല ആളുകളെയും വിവാഹം കഴിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന ഒരു വ്യക്തിയാണ് മനോഹർ. പരമ്പരയുടെ അടുത്ത എപ്പിസോഡിൽ മനോഹറിന്റെ കള്ളത്തരങ്ങൾ മനസ്സിലാക്കുന്ന കിരൺ മനോഹറിനെ ഭീഷ ണിപ്പെടുത്തുന്നു. സരയുവിന് വിവാഹം കഴിക്കുന്നതൊക്കെ കൊള്ളാം പക്ഷേ അമ്മയുടെ കണ്ണിൽനിന്ന് ഒരിറ്റു കണ്ണുനീർ വരരുത് എന്ന് കിരൺ മനോഹറിനോട് പറയുന്നു. പരമ്പരയിലെ ഈ എപ്പിസോഡ് എങ്ങനെ ആയിത്തീരുമെന്ന് അറിയാൻ ആരാധകരും കാത്തിരിക്കുകയാണ്.

Comments are closed.