സേനനെയും രൂപയെയും കണ്ട് കണ്ണ് തള്ളി സരയു സത്യങ്ങൾ പുറത്ത്; രൂപയുടെ റൂമിൽ ചന്ദ്രസേനനെ കണ്ട് ഞെട്ടി സരയു.!! Mounaragam Serial 8 February 2024

Mounaragam Serial 8 February 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യ പ്രേതബാധകൂടിയതുപോലെയാണ് കളിക്കുന്നത്. ആകെ ഭയന്നു കൊണ്ട് ജീവിക്കുകയാണ് വിക്രം. പിന്നീട് കാണുന്നത് രാഹുലിനെയും സരയുവിനെയുമാണ്. രൂപ വീടും സ്ഥലവും വിൽക്കാൻ പോവുകയാണെന്നും, അതൊക്കെ നമ്മളുടെ പേരിൽ കിട്ടണമെങ്കിൽ,

നീ രൂപയെ കൂടുതൽ സ്നേഹിച്ച് അവൾക്കുള്ള ദേഷ്യമൊക്കെ മാറ്റിയെടുക്കണമെന്ന് പറയുകയാണ് രാഹുൽ. ഞാൻ കൂടുൽസ്നേഹിക്കുന്നുണ്ടെന്നും, ആൻറിയുടെ സ്വത്തൊക്കെ കിട്ടിയിട്ട് വേണം നമുക്ക് അമേരിക്കയിൽ പോകാനെന്ന് പറയുകയാണ്. ഇത് കേട്ട് രാഹുലിന് ദേഷ്യം വരികയാണ്. മനോഹറിൻ്റെ കാര്യം പറയുന്നതേ രാഹുലിന് ഇഷ്ടമല്ല. പിന്നീട് കാണുന്നത് രൂപയെയും ചന്ദ്രസേനനെയുമാണ്. ഞാൻ എങ്ങനെ പുറത്തിറങ്ങുമെന്ന് ചോദിക്കുകയാണ് ചന്ദ്രസേനൻ.

ഇവിടെ തന്നെ ഇരിക്ക് ചന്ദ്രേട്ടാ, നമുക്ക് അവസരം കിട്ടിയാൽ പുറത്തിറങ്ങാമെന്ന് പറയുകയാണ് രൂപ. ശേഷം അകത്തു കൊണ്ടുവന്ന ഭക്ഷണമെടുത്ത് ചന്ദ്രസേനന് വാരി കൊടുക്കുകയാണ് രൂപ.അങ്ങനെ സ്നേഹത്തോടെ രൂപ വാരി കൊടുക്കുമ്പോഴാണ് ആൻറി എന്നു വിളിച്ച് സരയു വരുന്നത്. ശബ്ദം കേട്ടതും, ചന്ദ്രസേനനെ ഒളിപ്പിക്കുകയാണ്. പിന്നീട് ഡോർ തുറന്നപ്പോൾ, സരയു റൂമിലേയ്ക്ക് കയറി വരികയാണ്. അപ്പോഴാണ് ഭക്ഷണം കാണുന്നത്. ആൻറി എന്താ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതെന്ന് പറയുകയാണ് സരയു. വിശന്നിട്ടാണെന്ന് പറയുകയാണ് രൂപ. പിന്നീട് രൂപയോട് പല കുശലാന്വേഷണങ്ങളും നടത്തുകയാണ്.

അപ്പോഴാണ് രൂപയെ കല്യാണിവിളിക്കുന്നത്. സരയു ആരാ ആൻ്റി എന്ന് ചോദിച്ചപ്പോൾ കല്യാണിയാണെന്ന് പറയുന്നു. ഉടൻ തന്നെ സരയു ഫോണെടുത്ത് കല്യാണിയെ വഴക്കു പറയുകയാണ് സരയു. പിന്നീട് ഞങ്ങൾ പോവുകയാണെന്നും, മനുവേട്ടൻ അവിടെ ഒറ്റയ്ക്കാണെന്നും പറഞ്ഞ് സരയു പോവുകയാണ്. പിന്നീട് കാണുന്നത് മനോഹറിനെയും സനലിനെയും ആണ്. ആരുമില്ലാത്തതിനാൽ മനോഹർ ആഘോഷിക്കുകയാണ്. സരയു എൻ്റെ അമ്പത്തിയൊന്നാമത്തെ ഭാര്യ യാണെന്നും, അവൾക്ക് കുട്ടികളൊന്നും ഉണ്ടാവാൻ സാധ്യതയില്ലെന്നും, ഉണ്ടായാൽ തന്നെ ഇവിടെ തന്നെ പിടിച്ചു നിൽക്കണമെന്ന് പറയുകയാണ് മനോഹർ. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.