ചന്ദ്രസേനൻ്റെയും രൂപയുടെയും കള്ളക്കളി കൈയ്യോടെ പൊക്കി കിരണും കല്യാണിയും; അവസാനം ആ സത്യങ്ങൾ മക്കളോട് തുറന്നു പറയുന്നു.!! Mounaragam serial 2 February 2024

Mounaragam serial 2 February 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാഹുലും കുടുംബവും കാവടിയെടുത്ത ശേഷം, രൂപയെ കാണുകയാണ്. രൂപയോട് താമസിക്കുന്നിടത്ത് വന്ന് പോവാൻ പറഞ്ഞപ്പോൾ, രൂപ ചന്ദ്രസേനനെ കാണാത്തതിനാൽ മനസിൽ പലതും ആലോചിക്കുകയാണ്. പിന്നീട് രാഹുലിൻ്റെ കൂടെ

പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ വഴിയിൽ കാറുമായി നിന്നിടത്ത് നിന്ന് രൂപയെ കാറിൽ കാണുകയാണ്. സിഎസിനാകെ വിഷമമാവുകയാണ്. എന്തൊക്കെ ആഗ്രഹിച്ചിട്ട് വന്നതാണെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് സരയു ഞാൻ ആൻറിയെ കാണാൻ വേണ്ടി ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് എൻ്റെ മുന്നിൽ വന്ന് പെട്ടതെന്ന് പറയുകയാണ്. എന്നാൽ ഇവരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രോപ്പർട്ടി നോക്കാൻ വരുന്ന ഒരാൾ

ഇപ്പോൾ വരുമെന്ന് പറയുകയാണ്. എങ്കിൽ നീ പോയ്ക്കോ എന്ന് പറഞ്ഞ് രൂപയെ വഴിയിൽ ഇറക്കുകയാണ്. ഉടൻ തന്നെ രൂപ ചന്ദ്രസേനനെ വിളിക്കുകയാണ് . ചന്ദ്രസേനനോട് അമ്പലത്തിലേക്ക് വരാൻ പറയുന്നു. രൂപ ഒരു ടാക്സി പിടിച്ച് അമ്പലത്തിൽ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും അവിടെ എത്തുന്നത്. പിന്നീട് ചന്ദ്രസേനൻ ശയന പ്രദക്ഷിണം നടത്തുകയാണ്. അപ്പോഴാണ് രാഹുലും ശാരിയുമൊക്കെ വീട്ടിലെത്തുന്നത്. രൂപയുടെ മാറ്റത്തെ കുറിച്ചാണ്. അവൾക്ക് എന്തൊക്കെയോ പറ്റിയിട്ടുണ്ടെന്ന് പറയുകയാണ്.ഇത് കേട്ട സരയുവും, ശാരിയും രാഹുലിനെ ഏതെങ്കിലും ഡോക്ടറെ കാണിക്കണമെന്ന് പറയുകയാണ്.. ഇത് കേട്ട് രാഹുലിന് ദേഷ്യം വരികയാണ്.

പിന്നീട് കാണുന്നത് ചന്ദ്രസേനൻ ശയനപ്രദക്ഷിണമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വരികയാണ്. അപ്പോൾ കിരണും കല്യാണിയും അവിടെ ഉണ്ടായിരുന്നു, ചന്ദ്രസേനനെ കണ്ടപ്പോൾ തമാശ രൂപത്തിൽ പലതും പറയുകയാണ്. ആ അൺനോൺ നമ്പറുകാരിയുടെ കൂടെ പോയോ എന്ന് പറയുകയാണ്. ഇത് കേട്ട് ചന്ദ്രസേനൻ ആകെ നാണം കെടുകയാണ്. നീ വെറുതെ വേണ്ടാത്തതൊന്നും പറയേണ്ടെന്നും നിൻ്റെ അമ്മയല്ലാതെ മറ്റൊരു സ്ത്രീ എൻ്റെ മനസിൽ ഇല്ലെന്ന് പലതവണ ഞാൻ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് സിഎസ്. ഓ ഞങ്ങൾ വിശ്വസിച്ചെന്നും, ഇനി ഞാൻ അച്ഛൻ്റെ പിറകെ ഒരു ആളെ വയ്ക്കാൻ പോവുകയാണ്.അച്ഛൻ എവിടെയൊക്കെ പോവുന്നെന്നും, അച്ഛൻ ആരെയൊക്കെ കാണുന്നു എന്നൊക്കെ നോക്കട്ടെ എന്നു പറയുകയാണ് കിരൺ. ഇത് കേട്ട് ദേഷ്യം പിടിക്കുകയാണ് ചന്ദ്രസേനന്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.