കല്യാണിയെയും കല്ലുമോളെയും ഒഴിവാക്കി കിരണിനെ സരയുവിന്റെ ഭർത്താവാക്കണം എന്നുറപ്പിച്ച് രാഹുൽ; രാഹുലിൻറെ പുതിയ പ്ലാൻ കേട്ട് ഞെട്ടലോടെ രൂപ.!! Mounaragam Serial 12 February 2024

Mounaragam Serial 12 February 2024 : കിരണിനെ വിവാഹം കഴിച്ചു സ്വത്തുക്കൾ മുഴുവൻ സ്വന്തമാക്കണം എന്ന രാഹുലിന്റെയും സരയുവിന്റെയും നിഗൂഢമായ പദ്ധതി തകർന്നത് കല്യാണിയുടെ വരവോടെയാണ്. ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം അനുഭവിച്ച പെൺകുട്ടിക്ക് ദൈവം കൊടുത്ത പിടിവള്ളി ആയിരുന്നു കിരണിന്റെ പ്രണയം. സംസാര ശേഷി ഇല്ലെങ്കിലും മിടുക്കിയായ കല്യാണിയെ കണ്ടതോടെ കിരണിന്റെ മനസ്സിൽ കല്യാണി മാത്രമായി.

അമ്മാവന്റെ മകളായ സരയുവിനോട് കിരണിന് പ്രണയം തോന്നിയിട്ടും ഇല്ല. എന്നാൽ സ്വത്തിൽ മാത്രം കണ്ണ് വെച്ച കിരണിന്റെ അമ്മാവൻ രാഹുൽ കല്യാണിയെയും കിരണിനെയും തമ്മിൽ പിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. സ്വന്തം അച്ഛനും സഹോദരനും കല്യാണിയോട് ചെയ്ത ദ്രോഹങ്ങൾ എല്ലാം അറിയുന്നത് കൊണ്ട് തന്നെ കിരൺ കല്യാണിയെ ആ വീട്ടിൽ നിന്ന് രക്ഷിക്കാൻ തന്നെ തീരുമാനിച്ചു. എല്ലാ പ്രതിസന്ധികളെയും തോൽപ്പിച്ചു ഇരുവരും ഒന്നാകുകയും ചെയ്തു.

സരയു മറ്റൊരു വിവാഹം കഴിച്ചു എങ്കിലും കല്യാണിയോടുള്ള വൈരാഗ്യം അവൾക്ക് തീർന്നിരുന്നില്ല. സരയുവിന്റെ ഭർത്താവ് ഒരു ഫ്രോഡ് ആണെന്ന വിവരം എല്ലാവരും തിരിച്ചറിഞ്ഞു എന്നാൽ സരയുവിന് മാത്രം അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സരയുവിന്റെ ജീവിതത്തിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ മനുവിനെ ഒഴിവാക്കണം എന്ന ചിന്തയോടെ തന്നെയാണ് രാഹുൽ ജീവിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് സരയു ആ വാർത്ത പുറത്ത് വിട്ടത്. താൻ ഗർഭിണിയാണെന്ന വിവരം.

ഇത് കേട്ടത്തോടെ സമനില തെറ്റിയ രാഹുൽ മനുവിനെ ഭീക്ഷണിപ്പെടുത്തി എന്നാൽ അത് ഫലം കണ്ടില്ല. രാഹുൽ ഇപ്പോൾ ആകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലാണ്. എങ്ങനെയും കല്യാണിയെയും കിരണിനെയും തമ്മിൽ പിരിച്ചു കിരണിനെ തന്റെ മകളുടെ ഭർത്താവ് ആക്കണമെന്ന് ആണ് ഈ നിമിഷവും രാഹുൽ ചിന്തിക്കുന്നത്. ഇനി അതിനുള്ള തീവ്ര ശ്രമങ്ങളിൽ ആയിരിക്കും രാഹുൽ. ഈ പ്രതിസന്ധിയെ കല്യാണി എങ്ങനെ അതിജീവിക്കും എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Comments are closed.