“അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിലും കുട പിടിക്കും” വില്ലനെ പന പോലെ വളർത്തി മൗനരാഗം.. അഞ്ച് കോടിയുടെ അഹങ്കാരവുമായി പ്രകാശൻ പൊളി ട്വിസ്റ്റ്.!! Mounaragam Latest Episode 2023 February 24 Malayalam
Mounaragam Latest Episode 2023 February 24 Malayalam : ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങളാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നത്. അഞ്ചുകോടി കിട്ടിയ സന്തോഷത്തിൽ മതിമറന്ന് എന്തൊക്കെയാണ് പറയുന്നത് എന്ന് പോലും നിശ്ചയമില്ലാതെ മുന്നോട്ടുപോക്ക് തുടരുകയാണ് പ്രകാശൻ. അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിലും കുട പിടിക്കും
എന്നുപറയുന്നതുപോലെയാണ് ഇപ്പോൾ പ്രകാശന്റെ കാര്യം. അഞ്ചു കോടിയാണ് പ്രകാശൻ ചന്ദ്രസേനനിൽ നിന്നും കൈയടക്കിയിരിക്കുന്നത്. അതിൻറെ അഹങ്കാരം ഒട്ടും തന്നെ ചെറുതല്ല പ്രകാശന്. അഞ്ചു കോടി കിട്ടിയതോടെ പ്രകാശൻ കിരണിന്റെയും കല്യാണിയുടെയും അടുത്തേക്കാണ് ആദ്യം ചെല്ലുന്നത്. അവിടെ ചെന്ന് അവരെ നന്നായി വെല്ലുവിളിച്ചിട്ടുണ്ട് ചന്ദ്രസേനൻ. ഈ പണം കൊണ്ട് ഇനി ഞാനും മകനും ജീവിക്കുമെന്നാണ് പ്രകാശൻ പറഞ്ഞിരിക്കുന്നത്.

എന്താണെങ്കിലും ഇതിനൊന്നും കിരണും കല്യാണിയും ഒരു രീതിയിലും പ്രതികരിച്ചിട്ടില്ല എന്നത് വ്യക്തമാണ്. ചന്ദ്രസേനൻ അഞ്ചുകോടി കൊടുത്തതിന് പിന്നിലെ കഥയാണ് ഇനി പ്രേക്ഷകർ കാണാനിരിക്കുന്നത്. ഇത് കളി കാര്യമാകുന്ന ചില നിമിഷങ്ങളാണ്. മൗനരാഗത്തിൽ ഇനി സംഭവിക്കാൻ പോകുന്നതൊക്കെയും അല്പം ത്രില്ലടിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി മൗനരാഗത്തിന് പ്രേക്ഷകർ ഏറെയാണ്. പെട്ടെന്നുള്ള വളർച്ചയാണ് കഥയിൽ എടുത്തുപറയേണ്ടത്.
സത്യങ്ങൾ മനസ്സിലാക്കിയ രൂപയും സോണിയും പ്രതികരിച്ചുതുടങ്ങിയതോടെ പ്രേക്ഷകർ പരമ്പര കൂടുതൽ ഇഷ്ടപ്പെടുകയായിരുന്നു. തൻറെ സഹോദരൻറെ ചതി തിരിച്ചറിഞ്ഞ രൂപ ഇപ്പോൾ ഒരു നാടകത്തിൽ തന്നെയാണ്. ഈ നാടകം കഴിയുമ്പോഴായിരിക്കും രൂപ തന്റെ മകനെയും മകളെയും മരുമകളെയും തന്നോട് ചേർത്തുപിടിക്കുന്നത്, വാനോളം സ്നേഹിക്കുന്നത്. അതുപോലെതന്നെ ഇത്രയും നാളും തന്നെ പറ്റിച്ച ഭർത്താവിനെ സോണിയും തള്ളിക്കളഞ്ഞിരിക്കുന്നു. ഇവിടെ നിന്നുമാണ് ഇനി കഥ വികസിക്കുന്നത്.

Comments are closed.