ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം; മൗനരാഗം ജിത്തു വിവാഹിതനായി.. വിശേഷങ്ങൾ പങ്കുവച്ച് താരം.!! Mounaragam Jithu Got Married Malayalam

Mounaragam Jithu Got Married Malayalam: മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാൽ. ധാരാളം സീരിയലുകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റെ അഭിനയ മികവിലൂടെ ജന ഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് ജിത്തു വേണുഗോപാൽ. കുടുംബവിളക്ക്, സീത കല്യാണം എന്നീ സീരിയലുകളിലാണ് താരം തന്റെ കഴിവ് തെളിയിച്ചത്. ദിവസങ്ങൾക്കു മുമ്പ് താൻ വിവാഹിതനാവാൻ പോവുന്ന വിവരം ജിത്തു തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു.

അതിനു ശേഷം ജിത്തുവും ആരാധകരും വളരെ ആവേശത്തിലായിരുന്നു.തുടർന്ന് സേവ് ദി ഡേറ്റ് സിനിമ രൂപത്തിലും, വ്യത്യസ്തമായ രീതിയിലുള്ള ഹൽദി താരവും വധുവും ചേർന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹ വിവരത്തിന് ശേഷം നവംബർ 19 നാണ് വിവാഹമെന്നും പുറത്തു വന്നിരുന്നു. വിവാഹ ദിവസമായ ഇന്ന് രണ്ടു പേരും വളരെ സന്തോഷത്തിലാണ്. കാവേരി എസ് നായർ എന്നാണ് വധുവിന്റെ പേര്.

പ്രണയത്തിലായിരുന്ന ഇവർ വിവാഹത്തിലൂടെ ജീവിതത്തിൽ വലിയൊരു കാൽവെപ്പാണ് നടത്തുന്നത്. ഗാനം വെഡിങ്സ് ആണ് ഇവരുടെ വിവാഹം ഭംഗിയാക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ലൈവ് സ്ട്രീം മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ഇവരുടെ വിവാഹം ലൈവ് സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ആരാധകർക്ക് വിവാഹം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും പങ്കെടുക്കുന്നതായി ലൈവ് വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ലൈവ് സ്ട്രീം മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ രാവിലെ 11. 30 നാണ് ഇവരുടെ വിവാഹ സംപ്രേക്ഷണം ആരംഭിച്ചത്. മൗനരാഗം എന്ന സീരിയലിൽ വിവാഹ തട്ടിപ്പ് വീരന്റെ വേഷമാണ് ജിത്തു വേണുഗോപാൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

Comments are closed.