എല്ലാം കൊണ്ടും രാഹുലിന് തകർച്ച.!! മനോഹറിൻറെ മുഖം മൂടി അഴിഞ്ഞു വീഴുന്നു; ഇനിയാണ് യഥാർത്ഥ ട്വിസ്റ്റ്.!! Mounaragam episode 3 January 2024

Mounaragam episode 3 January 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മനോഹറിനെയും സരയുവിനെയും വഴിയിൽ വച്ച് ജുബാനയുടെ ബാപ്പ കാണുന്നു. ഞാൻ റിയാസല്ലെന്ന് പറഞ്ഞ് മനോഹർ രക്ഷപ്പെടുന്നു. പിന്നീട് സരയുവും മനോഹറും കൂടി കാറിൽ പോവുമ്പോൾ അയാളെ കുറിച്ച് പറയുകയായിരുന്നു. ജുബ്ബാനയുടെ ഉപ്പ

വീട്ടിലെത്തി റിയാസ് എവിടെയാണ് ഇപ്പോഴെന്നും, ഇന്ന് ഞാൻ നിൻ്റെ റിയാസിനെ കണ്ടെന്നും, പറയുന്നു. എന്നാൽ ജുബ്ബാന ഒന്നും പറയുന്നില്ല. പിന്നീട് ജുബ്ബാനയുടെ ബാപ്പ നേരെ സരയുവിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ രാഹുൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജുബാനയുടെ ബാപ്പയെ കണ്ടപ്പോൾ ജോലിയൊന്നുമില്ലെന്നും, ഇപ്പോൾ കമ്പനിയൊന്നും ഇല്ലെന്നും പറയുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം രാഹുലിനോട് മരുമകൻ്റെ കാര്യങ്ങൾ അന്വേഷിക്കുന്നത്.

ജുബ്ബാനയുടെ ഉപ്പ പലതും പറഞ്ഞ് പോയപ്പോൾ രാഹുലിനും ടെൻഷനായി. മനോഹർ എൻ്റെ മകളെ ചതിക്കുകയാണോ എന്ന് പറയുകയാണ്. അപ്പോഴാണ് മനോഹർ സുഹൃത്തായ സനലിനെ കണ്ട് കാര്യങ്ങൾ പറയുകയാണ്. ജുബ്ബാനയുടെ ബാപ്പ കണ്ടതും, എന്നെ കണ്ടപ്പോൾ അയാൾക്ക് നല്ല സംശയമുണ്ടെന്നും മറ്റും പറയുകയായിരുന്നു. എന്നാൽ നിനക്കിവിടെ നിന്ന് രക്ഷപ്പെട്ടു കൂടേ എന്ന് ചോദിക്കുകയാണ് സനൽ. പിന്നീട് രൂപ ചന്ദ്രസേനനെ ഓർത്തിരിക്കുകയാണ്.

ചന്ദ്രേട്ടൻ മക്കളുമൊത്ത് ന്യൂ ഇയർ ആഘോഷിക്കുമ്പോൾ ഞാൻ ഇവിടെ ആഘോഷിക്കുമെന്നാണ് രൂപ യാമിനിയോട് പറയുന്നത്. ചന്ദ്രസേനൻ്റെ വീട്ടിൽ സോണിയയും,പാറുക്കുട്ടിയുമൊക്കെ എത്തി ന്യൂ ഇയർ ഗംഭീരമാക്കാൻ. അപ്പോഴാണ് കല്യാണിയും, കിരണുമൊക്കെ എത്തുന്നത്. അങ്ങനെ പൊട്ടാസ് പൊട്ടിച്ചും മറ്റും എല്ലാവരും സന്തോഷത്തോടെ ന്യൂ ഇയർ ആഘോഷിച്ചു. പക്ഷേ എനിക്ക് സന്തോഷിക്കാൻ നിങ്ങളുടെ അമ്മ കൂടി വേണമെന്നാണ് ചന്ദ്രസേനൻ പറയുന്നത്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Comments are closed.