പുതിയ പ്ലാനുകൾ ഒരുക്കി രൂപ.!! രൂപയും ചന്ദ്രസേനനും ഒരിക്കലും ഒന്നിക്കാൻ പാടില്ലെന്ന് ഉറച്ച് രാഹുൽ; സരയുവിന് ഇനി കഷ്ടകാലം.!! Mounaragam episode 2 January 2024

Mounaragam episode 2 January 2024 : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ രൂപ ഉണ്ടാക്കിയ ഭക്ഷണം ചന്ദ്രസേനൻ കഴിച്ചതും, അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന് ഇതേ രുചിയാണെന്ന് അച്ഛൻ പറഞ്ഞതുമൊക്കെ രൂപയെ വിളിച്ച് പറയുകയാണ് കല്യാണി. രൂപ രാഹുലിൻ്റെ വീട്ടിൽ എത്തിയതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളും പറയുകയുണ്ടായി.

അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ് ഇവിടെ എല്ലാം. ഇപ്പോൾ അച്ഛൻ പോവുമെന്നും, അമ്മയ്ക്ക് കാണണമെങ്കിൽ ജനൽ തുറന്ന് ഇരിക്കാൻ പറയുകയാണ്. അങ്ങനെ രൂപ ജനൽ തുറന്ന് വച്ചു. അതിലൂടെ നോക്കുമ്പോൾ ചന്ദ്രസേനൻ കല്ലുമോനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ രൂപയ്ക്ക് കണ്ണിൽ നിന്നും വെള്ളം വരികയാണ്. ചന്ദ്രസേൻ പോയപ്പോൾ, രൂപ നോക്കുന്നത് കല്യാണി കണ്ടു. അത് കിരണിനെ കാണിക്കുകയും ചെയ്തു.

അപ്പോഴാണ് രൂപയെ സരയു വിളിക്കുന്നത്. റൂമിൽ കയറിയ ശേഷം സരയു ആൻറിയെന്താണ് ഇവിടെ ഇരിക്കുന്നതെന്ന് പറയുകയാണ്. തലവേദനയുള്ളതുകൊണ്ടാണെന്ന് പറയുകയാണ് രൂപ. അപ്പോഴാണ് സരയു ആൻ്റി എന്തിനാണ് ജനൽ തുറന്നു വച്ചതെന്ന് ചോദിക്കുന്നു. കുറച്ച് കാറ്റ് അകത്ത് കടക്കട്ടെയെന്ന് പറയുകയാണ്. ഇവിടെ എ സിയും ഫാനുമുള്ളപ്പോൾ ജനൽ തുറക്കുന്നതെന്ന് പറയുകയാണ്. ഈ ജനൽ തുറന്നാൽ അപ്പുറത്തെ ശല്യങ്ങളെയാണ് കാണുകയെന്ന് പറഞ്ഞു കൊണ്ട് ജനൽ അടക്കുകയാണ്.

അപ്പോഴാണ് സരയു താഴെ വന്ന് രൂപയെ കുറിച്ച് പറയുകയാണ്. ആൻ്റിക്കിപ്പോൾ അവരുമായി എന്തോ ഒരു ചായ് വുണ്ടെന്ന് പറയുകയാണ്. അങ്ങനെ ഒരിക്കലും സംഭവിക്കരുതെന്നും, സേനനും ഒന്നിച്ചാൽ നമ്മൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പറയുകയാണ് രാഹുൽ. പിന്നീട് രൂപ അവിടെ നിന്ന് പോവാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് സരയു കല്യാണിയെ കുറിച്ച് പലതും പറയുന്നത്. അവൾക്ക് എല്ലാം ലഭിച്ചെന്നും, എനിക്കൊന്നും ലഭിച്ചില്ലെന്നും പറഞ്ഞ് പല പരാതികളും പറയുകയാണ്. അങ്ങനെ രൂപ അവിടെ നിന്ന് പോവുന്നു. ന്യൂ ഇയർ ആഘോഷിക്കാനാണ് രൂപ വീട്ടിലേക്ക് പോകുന്നത്. അങ്ങനെ രസകരമായ പ്രൊമോ ആണ് ഇന്ന് വന്നിരിക്കുന്നത്.

Comments are closed.