പതിനാലുവർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട മോതിരം തിരിച്ചുകിട്ടിയത് വർഷങ്ങൾക്ക് ശേഷം ക്യാരറ്റിൽ നിന്ന് 😨😨 വിചിത്രം അല്ലെ.. സത്യാവസ്ഥ അറിയാം.!! [വീഡിയോ]

84 വയസുകാരി മേരിക്ക് നഷ്ടപ്പെട്ട വിവാഹമോതിരം തിരികെക്കിട്ടിയത് വീട്ടിലേക്ക് വാങ്ങിയ പച്ചക്കറിക്കിറ്റിലെ ക്യാരറ്റിൽ നിന്ന്! എന്താ, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ സത്യമാണ്. തന്റെ കൃഷിയിടത്തിൽ എന്തോ നടുമ്പോഴാണ് മേരിക്ക് മോതിരം നഷ്ടപ്പെടുന്നത്. ഒന്നോർക്കണം, അത് വെറുമൊരു മോതിരമല്ല, മറിച്ച് തന്റെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ സ്വര്ണമോതിരം.


മേരി ആകെ ടെൻഷനിലായി. മകനോട് മാത്രം സത്യം പറഞ്ഞു. മറ്റാരോടും അത് പറയാൻ അവർ തുനിഞ്ഞതുമില്ല. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നൊന്നും മോതിരം കിട്ടാതായപ്പോൾ രണ്ടുപേരും നഗരത്തിലേക്ക് പോയി. രൂപത്തിലും ചേർച്ചയിലും ഒട്ടും വ്യതാസമില്ലാത്ത മറ്റൊരു മോതിരം വാങ്ങി. തൽക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചെങ്കിലും സ്വന്തം ഭർത്താവിനോട് സത്യം പറയാത്തതിന്റെ കുറ്റബോധം മേരിയെ അലട്ടിക്കൊണ്ടേയിരുന്നു.

വർഷങ്ങൾക്ക് ശേഷം മേരിയുടെ മരുമകൾ കോളിൻ കൊണ്ടുവന്ന ഒരു പച്ചക്കറികിറ്റിലാണ് അപൂർവമായ ആ ക്യാരറ്റ് കണ്ടത്. ക്യാരറ്റിനെ വലയത്തിലാക്കി ആ മോതിരം. അത് കണ്ടതും മകന് അത്ഭുതമായി. സംഭമറിഞ്ഞതും മേരിയും ഞെട്ടിത്തരിച്ചു. അങ്ങനെ വർഷങ്ങൾക്കിപ്പുറം മേരിക്ക് തന്റെ ഹൃദയമോതിരം തിരിച്ചുകിട്ടി. കേട്ടാൽ വിചിത്രമെന്നു തോന്നും, പക്ഷെ സത്യമാണ്. പശ്ചിമ – കാനഡയിലെ ആല്‍ബെര്‍ട്ടയിലെ മേരി ഗ്രാംസ് ആണ് കഥയിലെ നായിക. മോതിരം തിരിച്ചുകിട്ടിയതോടെ മേരി ഒന്ന് തീരുമാനിച്ചു.

ഇനി ഒരിക്കലും പച്ചക്കറിത്തോട്ടത്തിൽ പോകുമ്പോൾ മോതിരം ധരിക്കില്ലെന്ന്. മറ്റൊരു കാര്യമെന്തെന്നു വെച്ചാൽ മോതിരം കിട്ടുന്നതിന് മുന്നേ തന്നെ മേരിയുടെ ഭർത്താവ് മരണമടഞ്ഞിരുന്നു. സത്യം ഒരിക്കൽ പോലും തുറന്നുപറയാൻ കഴിയാതിരുന്നതിന്റെ വേദന മേരിയിൽ അവശേഷിച്ചു. അദ്ദേഹത്തോട് സത്യം പറയാതിരുന്നതിൽ കുറ്റബോധം അറിയിച്ചിരുന്ന മേരി സത്യം അറിഞ്ഞാൽ ഭർത്താവ് തന്നെ കളിയാക്കുമായിരുന്നിരിക്കണം എന്നും ചിന്തിച്ചിരുന്നു. എന്താണെങ്കിലും മോതിരം ക്യാരറ്റിൽ വന്നതിനു പിന്നിലെ കഥ അജ്ഞാതം തന്നെ..

Comments are closed.