കാത്തിരുന്ന കൺമണി എത്തിയിരിക്കുന്നു.!! അച്ഛൻ അമ്മമാരായി യുവ കൃഷ്ണയും മൃദുലയും.!!ആരാധകരുമായി വീഡിയോ പങ്കുവെച്ച് താരങ്ങൾ.!! Most Precious Moments of Mridva

മലയാള ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരെ വാരികൂട്ടിയ വ്യക്തിയാണ് മൃദുല വിജയ്. മലയാളത്തിൽ കൂടാതെ തമിഴ് ടെലിവിഷൻ രംഗത്തും ഇതിനോടകം മൃദുല പ്രവർത്തിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല ജനമനസ്സുകൾ കീഴടക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ജനപ്രിയ പരമ്പരയിലെ

മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. ഇരുവരുടെയും വാർത്തകൾ അറിയാൻ ആരാധകർ ഓരോ നിമിഷവും കാത്തിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ മടിക്കാറില്ല. ഇപ്പോഴിതാ മൃദുലയുടെ പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്.

യുവയ്ക്കും മൃദുലക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. കുഞ്ഞിന്റെ വീഡിയോ ഇരുവരും ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. മൃദുവ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. മൃദുലയുടെ മൃദുവും യുവ കൃഷ്ണയുടെ വായും ചേർത്താണ് യൂട്യൂബ് ചാനലിലെ പേര് നൽകിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഹോസ്പിറ്റലിൽ എത്തുന്നതും കുഞ്ഞുണ്ടാവാൻ താമസം ഉള്ളതിനാൽ ചെക്കപ്പ് എല്ലാം ചെയ്തു ഹോസ്പിറ്റലിൽ എക്സസൈസ് ചെയ്തു നടക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഹോസ്പിറ്റലിൽ എത്തി രണ്ടാം ദിവസമാണ് മൃദുലക്ക് കുഞ്ഞു ജനിക്കുന്നത്. കുഞ്ഞ് ജനിക്കുന്ന വേളയിൽ ഭർത്താവ് യുവ കൃഷ്ണ മൃദുലക്കൊപ്പം തന്നെയുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ മാറ്റി വെച്ചാണ് ഭർത്താവ് മൃദുലക്കൊപ്പം നിന്നത്. കുഞ്ഞിനെയും കൊണ്ട് നടന്നുവരുന്ന യുവ കൃഷ്ണയെയും കുഞ്ഞിനെയുമെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തുന്ന മൃദുലയും വീഡിയോയിൽ കാണാം. ഇരുവരും തങ്ങൾക്ക് കുഞ്ഞുണ്ടായി വിശേഷം സന്തോഷത്തോടുകൂടി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്…

Comments are closed.