വീട്ടിൽ മണി പ്ലാൻറ് ഈ ഭാഗത്ത് വച്ചാൽ രക്ഷപ്പെട്ടു, കടം വരില്ല ധനം കുമിഞ്ഞു കൂടും.!! Money plant at home benefits
Money plant at home benefits : വീട്ടിൽ സാമ്പത്തിക ഉന്നതി കൊണ്ടുവരുന്നതിന് പണ്ടുമുതലേ ആചാരപരമായും വിശ്വാസപരമായും ചില വസ്തുക്കളുടെ സാന്നിദ്യം വളരെ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇവ മൂലം ധന പരമായി ഉയർച്ച ഉണ്ടാകുകയും വീട്ടിൽ പോസിറ്റീവ് എനർജി പ്രധാനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മണിപ്ലാന്റ്.
നമുടെ ചുറ്റുവട്ടത്ത് തന്നെ കാണുന്ന അലങ്കാര സസ്യങ്ങളിൽ വീട്ടിനകത്തും പുറത്തും വളർത്താവുന്ന ഒരു സസ്യമാണ് മണിപ്ലാന്റ്. ഇത് വെറും ഒരു അലങ്കാരസസ്യം മാത്രമല്ല. വാസ്തുപരമായ പല ഗുണങ്ങളും നൽകുന്ന ഒരു സസ്യം കൂടിയാണ്. വീട്ടിൽ പണം കൊണ്ടുവരുന്ന ഒരു സസ്യം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഇത് നിൽക്കുന്ന സ്ഥലത്തേക്ക് ഐശ്വര്യവും സൗഭാഗ്യവും കൊണ്ടുവരും എന്നുള്ള വിശ്വാസം ഉണ്ട്.
സാധാരണയായി വീടിന്റെ തെക്കുകിഴക്കേ മൂല അഗ്നി മൂല എന്ന സ്ഥാനത്താണ് മണി പ്ലാന്റ് വെക്കുന്നത് . ലക്ഷ്മീദേവിയുടെ സാന്നിധ്യവും വിഘ്നേശ്വരന്റെ സാന്നിധ്യവും വന്നു ലഭിക്കുന്ന സ്ഥലമാണിത്. അതിനാൽ തന്നെ ധനപരമായ ഉയർച്ച ഇതുമൂലം ഉണ്ടാകുന്നതാണ്. കൂടാതെ മറ്റു പല തരത്തിലുള്ള ഗുണങ്ങൾ ഇവ വീട്ടിൽ വെക്കുന്നത് മൂലം ലഭ്യമാക്കുന്നു. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണിപ്ലാന്റിനുണ്ട്.
അത് കൊണ്ട് തന്നെ വീടിനുള്ളിലും പുറത്തും പോസിറ്റീവ് എനർജി പ്രധാനം ചെയ്യാൻ ഈ സസ്യത്തിന് കഴിവുണ്ട്. അകത്തളങ്ങളിൽ ഈ സസ്യം വെച്ചു പിടിപ്പിച്ചാൽ അമിതമായ ടെന്‍ഷന്‍, മാനസിക സംഘര്‍ഷം എന്നിവ ഒഴിവാക്കും എന്നാണ് പറയപ്പെടുന്നത്. ഇൻഡോർ ചെടികൾ ഇഷ്ടപെടുന്ന ഭൂരിഭാഗം ആളുകളും ആദ്യം സ്വന്തമാക്കുന്നത് മണിപ്ലാന്റ് ആണ്. കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Video Credit : ABC MALAYALAM ONE
Comments are closed.