പുതുവർഷത്തെ വരവേറ്റ് മോഹൻലാൽ പുതുചിത്രം; എലോൺ ട്രൈലെർ പുതുവർഷ ദിനത്തിൽ..! അപ്ഡേറ്റുമായി മോഹൻലാൽ…| Mohanlal New Movie Alone Trailor In Newyear Malayalam
Mohanlal New Movie Alone Trailor In Newyear Malayalam: നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ – ഷാജികൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. സ്ക്രീനിൽ ഒരു കഥാപാത്രം മാത്രമായി മലയാളത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രം അടുത്തവർഷം തിയേറ്ററുകളിലേക്ക് എത്തും. സ്ക്രീനിൽ ഒരു താരം മാത്രമാണെങ്കിലും ശബ്ദ സാനിധ്യമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ മുന്നേ പുറത്തിറങ്ങിയിരുന്നു. കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പരിമിതമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ ചിത്രം കോവിഡ് കാലഘട്ടം പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.യഥാർത്ഥ ഹീറോകൾ എപ്പോഴും തനിച്ചാണ് എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം കോവിഡ് കാലത്ത് കോയമ്പത്തൂരിൽ നിന്നും യാത്ര ചെയുന്നതിനിടയിൽ കേരളത്തിൽ ലോക്ക് ഡൌൺ ടൈമിൽ കുടുങ്ങിയ ഒരാളുടെ കഥയാണ് പറയുന്നത്. ആശിർവാദ് സിനിമനസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്

ഇപ്പോൾ തന്റെ ആരാധകർക്ക് ആയി ചിത്രത്തിന്റെ പുതിയ അപ്പ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ട്രൈലെർ സംബന്ധിച്ച വിവരമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് ഉള്ള പുതുവത്സര സമ്മാനമായി 2023 ജനുവരി 1നു എലോൺ ട്രൈലെർ പുറത്തിറങ്ങും എന്ന വാർത്തയാണ് മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം പങ്കുവെച്ചത്..
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് എലോൺ. അലിഭായ് ആയിരുന്നു ഇവർ ഒരുമിച്ച അവസാനചിത്രം. മോൺസ്റ്റർ ആണ് മോഹൻലാലിന്റേതായി അവസാനമിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ കാപ്പ, ഭാവന നായിക ആയി എത്തുന്ന ഹണ്ട്, എലോൺ തുടങ്ങിയവയാണ് ഷാജി കൈലാസിന്റെ പുതിയപ്രൊജക്ടുകൾ
Comments are closed.