
ആവേശ തിമിർപ്പിൽ ലാലേട്ടനും… ലോകകപ്പ് വേദിയെ ആവശ്യത്തിലാഴ്ത്തി മോഹൻലാലിന്റെ എൻട്രി; മലയാളികള്‍ക്ക് ഇനി ഇതില്‍ കൂടുതല്‍ എന്ത് വേണം….| Mohanlal At Fifa World Cup Malayalam
Mohanlal At Fifa World Cup Malayalam: ഫിഫ വേൾഡ് കപ്പിന്റെ ആവേശത്തിരയിലാണ് ലോകം മുഴുവനും. ഇന്ന് നടക്കുന്ന കലാശക്കൊട്ടിൽ ആര് കപ്പ് കൊണ്ടു പോകുമെന്ന ചോദ്യം ബാക്കി നിൽക്കെ മലയാളികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വേൾഡ് കപ്പിന് സാക്ഷിയാകാൻ മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാലും ഖത്തറിൽ എത്തി കഴിഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാൽ തന്നെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഖത്തർ നാഷണൽ ദിനത്തോടനുബന്ധിച്ച് ഖത്തർ ഭരണാധികാരിയായ ഷേയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ തന്നെ മോഹൻലാലിന് ബോക്കെ കൊടുത്ത് സ്വീകരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ലോകകപ്പ് അവസാന പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ

സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമോട്ടാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വെച്ചായായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ട്രൈബ്യൂട്ടിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് നിർമ്മിച്ചിരിക്കുന്നത്.
ത്രീഡി എഫക്റ്റിൽ ഒരുങ്ങുന്ന ചിത്രം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നുകൂടിയാണ്. അതേസമയം, ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തു പിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഇത്തവണ ഖത്തര്‍ 2022 വിടവാങ്ങുന്നത്.
Comments are closed.